Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീ​കളെ...

സ്​ത്രീ​കളെ ആദരിക്കുന്ന ഏക പാർട്ടി ബി.ജെ.പി –കേന്ദ്രമന്ത്രി

text_fields
bookmark_border
സ്​ത്രീ​കളെ ആദരിക്കുന്ന ഏക പാർട്ടി ബി.ജെ.പി –കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: സ്​ത്രീ​കളെ ആദരിക്കുന്ന ഏക പാർട്ടി ബി.ജെ.പിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം മുത്വലാഖ്​ നിരോധിക്കുന്നതിന്​ സുപ്രധാന ചുവടുവെപ്പ്​ നടത്തുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഗാസിയാബാദില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​.

വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബി.എസ്.പിയും തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ധൈര്യം കാണിക്കണം. മതവുമായി ബന്ധപ്പെട്ട വിഷയമല്ല ഇത്​. സ്ത്രീകളോടുള്ള ആദരവിന്റെയും അവരുടെ അന്തസ്സിന്റെയും വിഷയമാണ്​​. സര്‍ക്കാര്‍ വിശ്വാസങ്ങളെ ആദരിക്കുന്നു. എന്നാല്‍ അവക്കൊപ്പമുള്ള അനാചാരങ്ങളെ അംഗീകരിക്കുന്നില്ല.

സ്​​​ത്രീകളുടെ അന്തസിനെ ഇല്ലതാക്കുന്നതാണ് മുത്വലാഖി​​െൻറ പാരമ്പര്യം. ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.w

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi-Shankar-Prasad
News Summary - Centre may take ‘major step’ on triple talaq
Next Story