പട്ടിക വിഭാഗ പീഡന നിരോധന നിയമം: വിധി നിയമത്തിൽ വെള്ളം ചേർത്തു, തിരുത്തൽ വേണം –സുപ്രീംകോടതിയിൽ കേന്ദ്രം
text_fieldsന്യൂഡല്‍ഹി: രാജ്യത്താകെ ഉയർന്നുവന്ന ദലിത് പ്രക്ഷോഭത്തിൽ ഉന്നയിച്ച ആവശ്യത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. അടുത്തിടെയുണ്ടായ സുപ്രീംകോടതി വിധി, പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളംചേർക്കുന്നതാെണന്ന് കേന്ദ്രം വ്യക്തമാക്കി.
വിവാദ വിധി രാജ്യത്തിന് വലിയ കോട്ടമുണ്ടാക്കിയ സാഹചര്യത്തിൽ പുനഃപരിശോധന വേണം. പരാമർശങ്ങൾ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നതിനാൽ ആവശ്യമായ തിരുത്തലുകൾ വിധിയിൽ വരുേത്തണ്ടതാണ്. എഴുതപ്പെട്ട ഒരു ഭരണഘടനക്ക് കീഴിൽ നിയമനിർമാണ സഭ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവയുടെ വ്യത്യസ്ത അധികാരങ്ങൾ അലംഘനീയമാണെന്നും അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ രേഖാമൂലം നൽകിയ സബ്മിഷനിൽ എടുത്തുപറഞ്ഞു. രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങളടക്കം സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് പുനഃപരിശോധന ഹരജിയുടെ ഭാഗമായി നൽകിയ സബ്മിഷൻ. ഗൗരവും വൈകാരികവുമായ വിഷയത്തിലെ വിധി രാജ്യത്തിെൻറ െഎക്യത്തെ ഹനിക്കുകയും അരക്ഷിതാവസ്ഥക്കും കലാപത്തിനും രോഷപ്രകടനങ്ങൾക്കും കാരണമാവുകയും ചെയ്തു. നിയമത്തിലെ പോരായ്മകള്‍ നികത്തുകയായിരുന്നില്ല മറിച്ച്, നിയമ ഭേദഗതി വരുത്തുന്ന തരത്തിലായി വിധി പ്രസ്താവന. അതിനാൽ, വിധിയെ തുടർന്ന് നൽകിയ ഉത്തരവുകൾ പിൻവലിക്കണം.
സുപ്രീംകോടതിയുടെ ചില പരാമർശങ്ങൾ പുനഃപരിശോധനക്ക് വിധേയമാക്കിയില്ലെങ്കിൽ അത് പട്ടിക വിഭാഗ പീഡന നിരോധന നിയമം തുടർന്ന് നടപ്പിലാക്കുന്നതിനെ തെന്ന ബാധിക്കും. നിലവിലെ നിയമവും കോടതി വിധിയും തമ്മിലെ വൈരുധ്യവും അറ്റോണി ജനറൽ ബോധിപ്പിച്ചു. നിയമത്തിലെ വിടവുകൾ നികത്തുകയല്ല വ്യവസ്ഥകൾ ലഘൂകരിക്കുകയാണ് കോടതി വിധിമൂലം ഉണ്ടായത്.
വിധി ഉടൻ പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിരസിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിെൻറ നിലപാട് രേഖാമൂലം സമർപ്പിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതിയില്‍ ഉടൻ അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മാര്‍ച്ച് 20ലെ വിധിയിലെ പ്രധാന നിർദേശം. ഇത്തരം പരാതികളിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും മുമ്പ് മേലധികാരികളില്‍നിന്ന് അനുമതി വാങ്ങണം. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടില്‍ കുറയാത്ത ഉദ്യോഗസ്ഥന് പ്രാഥമിക അന്വേഷണം നടത്തണം. പരാതിയിൽ പ്രതിസ്ഥാനത്ത് വരുന്നയാൾ ഗവ. ജീവനക്കാരനല്ലെങ്കില് അറസ്റ്റ് രേഖപ്പെടുത്താൻ ജില്ല പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമായാൽ ജാമ്യം നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
വിധിയെ തുടർന്നു രാജ്യത്തുണ്ടായ ദലിത് പ്രക്ഷോഭം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.