വൈറലായി ‘ചെരിപ്പ് സെൽഫി’; പേരറിയാ കുരുന്നുകൾക്ക് അനുമോദനപ്പെരുമഴ
text_fieldsന്യൂഡൽഹി: മൊൈബൽ കാമറക്കു പകരം ചെരിപ്പ് ൈകയിൽ ഉയർത്തിപ്പിടിച്ച് അമ്പരപ്പിക്കുന്ന സ്വാഭാവികതോടെ ഏതാനും കുട്ടികൾ പോസ് ചെയ്യുന്ന സെൽഫിയാണ് ഇേപ്പാൾ സമൂഹമാധ്യങ്ങളിലെ താരം. ഉറവിടം ഏതെന്നറിയാത്ത ഇൗ ഫോേട്ടാ ബോളിവുഡിലെയടക്കം ഒട്ടനവധി വമ്പന്മാർ ഷെയർ ചെയ്യുക കൂടി ചെയ്തതോടെ ഫേസ്ബുക്കിെൻറയും ട്വിറ്ററിെൻറയും വാളുകളിൽ പേരറിയാ കുരുന്നുകൾ മിന്നുംതാരങ്ങളായി. ബൊമൻ ഇറാനി, അനുപം ഖേർ, അതുൽ കസ്ബേക്കർ തുടങ്ങിയവരുടെ ട്വീറ്റുകളും അമിതാഭ് ബച്ചെൻറ പ്രതികരണവുംകൂടി ആയതോടെ ‘ചെരിപ്പ് സെൽഫി’ കത്തിക്കയറി.
ഇറാനിയുടെ ട്വീറ്റിന് 33,000ത്തോളം ലൈക്കുകളും 5000ത്തിലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്. ഇൗ ഫോേട്ടായിലെ കുട്ടികളെയോ അതെടുത്ത ആളെയോ ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ചാണ് ഫോേട്ടാഗ്രാഫറും നിർമാതാവുമായ അതുൽ കസ്ബേക്കർ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, ആദരവോടെയും ക്ഷമാപണത്തോടെയും എന്ന് പറഞ്ഞുകൊണ്ട് ഇത് േഫാേട്ടാഷോപ് ആയി തോന്നുന്നുവെന്ന് നടൻ അമിതാഭ് ബച്ചൻ അതുലിെൻറ േപാസ്റ്റിന് താഴെ പ്രതികരിച്ചതോടെ ആ വഴിക്കും ചർച്ച പൊടിപൊടിച്ചു.
ചെരിപ്പ് ഫോൺ ആക്കി പിടിച്ച കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നിക്കുന്നുവെന്നാണ് ബച്ചൻ അതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. സ്മാർട്ഫോണിെൻറ പ്രത്യേകതകളാൽ ചിത്രങ്ങൾക്ക് അങ്ങനെ സംഭവിക്കാമെന്നും ഫോേട്ടാഷോപ്പല്ലെന്ന് ഇൗ രംഗത്തെ വിദഗ്ധർ പരിശോധിച്ചതിൽ മനസ്സിലായെന്നും ബച്ചന് അതുൽ മറുപടി നൽകുകയും ചെയ്തു.
ഏതായാലും കുട്ടികളുടെ മുഖത്തെ നിറഞ്ഞ ചിരിയിൽ വിടരുന്ന നിഷ്കളങ്കതയും കാമറ സെൽഫിക്കു മുന്നിലെന്ന പോലെയുള്ള തനി സ്വാഭാവികതയും ആണ് ഇൗ അജ്ഞാത ചിത്രം ഇത്രമേൽ ആഘോഷിക്കപ്പെടാനിടയാക്കിയതെന്നതിൽ ആർക്കും തർക്കമുണ്ടായില്ല. മാത്രമല്ല, ചെരിപ്പ് സെൽഫിയിൽ നിന്ന് ‘പ്രചോദനം’ ഉൾക്കൊണ്ട് പലവിധ സാധനങ്ങൾ ഫോൺ ആക്കി കുട്ടിക്കൂട്ടങ്ങളുടെ സെൽഫികൾ സമൂഹമാധ്യമങ്ങളിൽ അരങ്ങു തകർക്കുകയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.