സ്വകാര്യ മേഖലയിലും ശിശുപരിപാലന അവധി; നിർബന്ധിത പിതൃത്വ അവധി
text_fieldsന്യൂഡൽഹി: രാജ്യത്ത് മാതൃ-ശിശു സംരക്ഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാറിന് 37 നിർദേശങ്ങൾ സമർപ്പിച്ച് ദേശീയ വനിത കമീഷൻ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ലിംഗഭേദമില്ലാത്ത ശിശുപരിപാലന അവധി നൽകുക, എല്ലാ മേഖലകളിലും നിർബന്ധിതവും വേതനത്തോടുകൂടിയതുമായ പിതൃത്വ അവധി ഏർപ്പെടുത്തുക, 2030ഓടെ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ അഞ്ച് ലക്ഷം സീറ്റുകൾ ഒരുക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
മേയ് അഞ്ചിന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ മാതൃ-ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വനിത കമീഷൻ സംഘടിപ്പിച്ച ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളാണിത്. പേഴ്സനൽ ആൻഡ് ട്രെയിനിങ്, വനിത-ശിശു വികസനം, തൊഴിൽ-ഉപജീവനം തുടങ്ങിയ മന്ത്രാലയങ്ങൾക്ക് നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പ്രസവാനുകൂല്യങ്ങൾ, ശിശുപരിപാലന അവധി, പിതൃത്വ അവധി, ശിശുപരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, മുലയൂട്ടുന്നതിനുള്ള സൗകര്യം, സ്വകാര്യ മേഖലയിലെ ആനുകൂല്യങ്ങൾ, തൊഴിലിടത്തിലെ വിവേചനം എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകളിൽ വനിത കമീഷൻ പരിഷ്കാരങ്ങൾ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

