ചിന്മയാനന്ദ് ബലാത്സംഗ കേസ്: അറസ്റ്റ് തടയണമെന്ന പെൺകുട്ടിയുടെ ഹരജി പരിഗണിച്ചില്ല
text_fieldsലഖ്നോ: നിയമ വിദ്യാർഥിനിയെ ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് ബലാത്സംഗം ചെയ്തു വെന്ന കേസിൽ പ്രത്യേകാന്വേഷണ സംഘം സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ സംതൃപ്തി പ്ര കടിപ്പിച്ച് അലഹബാദ് ൈഹകോടതി. അതേസമയം, തെൻറ അറസ്റ്റ് തടയണമെന്നാവശ്യെപ്പ ട്ട് പെൺകുട്ടി സമർപ്പിച്ച ഹരജി പരിഗണിക്കാൻ ജസ്റ്റിസ് മനോജ് മിശ്ര, മഞ്ജു റാണി ചൗഹാൻ എന്നിവരടങ്ങിയ ബെഞ്ച് തയാറായതുമില്ല. ഇതിൽ ഉത്തരവ് പുറപ്പെടുവിക്കുക എന്ന ത് തങ്ങളുടെ അധികാര പരിധിയിൽപെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഇരക്ക് എന്തെങ്കിലും തരത്തിലുള്ള ആശ്വാസം വേണമെങ്കിൽ അനുയോജ്യമായ ബെഞ്ചിനു മുമ്പാകെ പുതിയ ഹരജി സമർപ്പിക്കാമെന്നും കോടതി പറഞ്ഞു. പെൺകുട്ടിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ എസ്.ഐ.ടി ധനാപഹരണ കേസ് എടുത്തിരുന്നു. തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്ന് ആരോപിച്ചും പെൺകുട്ടിക്കെതിരെ കേസെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
തന്നെ ആശ്രമത്തിൽവെച്ച് പീഡിപ്പിച്ചതായി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചതിനു പിന്നാലെ പെൺകുട്ടിയെ കാണാതായിരുന്നു. പിന്നീട് രാജസ്ഥാനിൽനിന്ന് സുഹൃത്തിനൊപ്പം കണ്ടെത്തി. പ്രത്യാഘാതം ഭയന്നാണ് കടന്നുകളഞ്ഞതെന്ന് ഇവർ പറഞ്ഞതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതിനിടെ, കേസിൽ അറസ്റ്റിലായ ചിന്മയാനന്ദിയെ ലക്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്മയാനന്ദിെൻറ ആരോഗ്യ സ്ഥിതി പരിഗണിച്ച് ആൻജിയോഗ്രഫി ചെയ്യാൻ നേരത്തേ ഷാജഹാൻപൂരിലെ ഡോക്ടർമാർ നിർദേശിച്ചിരുന്നുവെന്നും തുടർന്ന് ഇയാളെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നുമാണ് ജയിൽ അധികൃതർ പറയുന്നത്.
കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ കേന്ദ്രമന്ത്രികൂടിയായ ചിന്മയാനന്ദിെന എസ്.ഐ.ടി അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.