ചിട്ടി കേസ്: രാജീവ് കുമാറിനെ ചോദ്യം ചെയ്യൽ തുടരുന്നു
text_fieldsഷില്ലോങ്: ശാരദ ചിട്ടി കേസിൽ കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെ രണ്ടാം ദി വസവും സി.ബി.െഎ ചോദ്യംചെയ്തു. സുപ്രീംകോടതി നിർദേശപ്രകാരം മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ അതിസുരക്ഷയുള്ള സി.ബി.െഎ ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. മുൻ തൃണമൂൽ എം.പി കുനാൽ ഘോഷിനെയും ഞായറാഴ്ച സി.ബി.െഎ വിളിച്ചുവരുത്തിയിരുന്നു.
ശതകോടികളുടെ ശാരദ ചിട്ടി തട്ടിപ്പ് കേസ് സി.ബി.െഎ ഏറ്റെടുക്കുംമുമ്പ് അന്വേഷിച്ച പ്രത്യേക സംഘത്തിെൻറ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ മുതിർന്ന തൃണമൂൽ നേതാക്കൾക്കെതിരായ തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സി.ബി.െഎ ആരോപണം.
ചിട്ടി കേസിൽ 2013ൽ അറസ്റ്റിലായ കുനാൽ ഘോഷ് മൂന്നു വർഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങി. മുമ്പ് മമത ബാനർജിയുടെ അടുപ്പക്കാരനായിരുന്ന ബി.ജെ.പി നേതാവ് മുകുൾ റോയ് അടക്കം 12 പേർ തട്ടിപ്പിൽ പങ്കാളികളാണെന്ന് ഘോഷ് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.