കേരളത്തിലും കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങൾ ശേഖരിച്ചു
text_fieldsകാലഫോർണിയ: കേരളത്തിലെ ജിഹാദി റിക്രുട്ട്മെൻറിനെ സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണം കേംബ്രിഡ്ജ് അനലറ്റിക്ക ചോർത്തിയതായി വെളിപ്പെടുത്തൽ. മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വൈലിയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ആർക്ക് വേണ്ടിയാണ് ബ്രിട്ടൻ കേന്ദ്രമായ എജൻസി വിവരങ്ങൾ തേടിയതെന്ന് വൈലി വെളിപ്പെടുത്തിയിട്ടില്ല. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വ്യക്തഗത വിവരങ്ങൾ ചോർത്തിയതായാണ് മുൻ ജീവനക്കാരൻ വ്യക്തമാക്കുന്നത്.
കേംബ്രിഡ്ജ് അനലറ്റിക്കയുടെ കോൺഗ്രസ് ബന്ധം സംബന്ധിച്ച നേരത്തെ വൈലി വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇന്ത്യയിലെ ഏഴ് ലക്ഷം ഗ്രാമങ്ങളിലും 600 ജില്ലകളിലും കേംബ്രിഡ്ജ് അനലറ്റിക ക്ക്സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വൈലി വ്യക്തമാക്കിയിട്ടുണ്ട്.
2012ലെ യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി അടിസ്ഥാനത്തിൽ ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുവെന്നും വൈലി പരാമർശമുണ്ട്. 2009 ലോക്സഭ തെരഞ്ഞെടുപ്പിലും 2010ലെ ബീഹാർ തെരഞ്ഞെടുപ്പിലും അനലറ്റിക്ക ഇടപെട്ടുവെന്നും വൈലി വ്യക്തമാക്കിയിട്ടുണ്ട്. ബീഹാർ തെരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡിന് വേണ്ടിയായിരുന്നു കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇടപെടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.