സിവിൽ ജഡ്ജി: അഭിഭാഷക പരിചയം മൂന്നിൽനിന്ന് ഒരുവർഷമാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജഡ്ജിയായി നിയമനം നേടി ജുഡീഷ്യൽ സേവന രംഗത്തേക്ക് കടക്കാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽനിന്ന് ഒരു വർഷമായി കുറച്ച് സുപ്രീംകോടതി. അഭിഭാഷകവൃത്തി നിർബന്ധമാക്കിയ 2025 മേയ് മാസത്തിലെ ഉത്തരവ് കോടതി ശരിവെച്ചു.
ജുഡീഷ്യൽ സർവിസ് പരീക്ഷ വിജയിക്കുന്നവർ സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ തീവ്രപരിശീലനത്തിൽ പങ്കെടുക്കണം. തുടർന്ന് ജില്ല ജഡ്ജിക്ക് കീഴിലും ഹൈകോടതി ജഡ്ജിയുടെ കീഴിലും ആറുമാസം വീതം ക്ലർക്കായും ജോലി ചെയ്യണം. പുതിയ ചട്ടത്തിലേക്ക് മാറാൻ 2027 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2027 ഏപ്രിൽ ഒന്ന് മുതലാണ് അത് ബാധകമാകുക.
നിയമിച്ചാൽ തുടക്കം ട്രെയിനി ജുഡീഷ്യൽ ഓഫിസർ തസ്തികയിൽ ആയിരിക്കും. തുടർന്ന് സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിലെ ഒരു വർഷത്തെ പരിശീലനം കഴിഞ്ഞാൽ ഒരു വർഷത്തെ അഭിഭാഷകവൃത്തിക്ക് തത്തുല്യമായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പകുതി ശമ്പളമാണ് പരിശീലന കാലയളവിൽ ട്രെയിനി ജുഡീഷ്യൽ ഓഫിസറിന് ലഭിക്കുക. മേൽപറഞ്ഞ നിബന്ധനകൾ 2027ന് ശേഷം അപേക്ഷിക്കുന്നവർക്കാണ് ബാധകമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

