Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂറുമാറുന്നവരെ വിലക്കണം; കപിൽ സിബലിന്റെ നിർദേശത്തെ പിന്തുണച്ച് സി.ജെ.പി

text_fields
bookmark_border
കൂറുമാറുന്നവരെ വിലക്കണം; കപിൽ സിബലിന്റെ നിർദേശത്തെ പിന്തുണച്ച് സി.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് കൂ​റു​മാ​റു​ന്ന എം.​പി​മാ​രെ​യും എം.​എ​ൽ.​എ​മാ​രെ​യും വി​ല​ക്ക​ണ​മെ​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ക​പി​ൽ സി​ബ​ലി​ന്റെ നി​ർ​ദേ​ശ​ത്തെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി (സി.​ജെ.​പി) പി​ന്തു​ണ​ച്ചു. നി​ർ​ദേ​ശം കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ഭി​ജീ​ത് ദി​പ്കെ പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ ‘കു​തി​ര​ക്ക​ച്ച​വ​ട​വും ജ​നാ​ധി​പ​ത്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ്, ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം പ​ട്ടി​ക​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂ​ട്ട​ത്തോ​ടെ​യു​ള്ള കൂ​റു​മാ​റ്റ​ങ്ങ​ൾ​ക്ക് ‘ക​ക്ഷി ല​യ​നം’ എ​ന്ന വ്യ​വ​സ്ഥ പ​ഴു​താ​യി മാ​റു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശം.

നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം ഒ​രു നി​യ​മ​സ​ഭാ​ക​ക്ഷി​യി​ലെ മൂ​ന്നി​ൽ ര​ണ്ട് അം​ഗ​ങ്ങ​ൾ മ​റ്റൊ​രു പാ​ർ​ട്ടി​യി​ലേ​ക്ക് മാ​റി​യാ​ൽ അ​ത് ല​യ​ന​മാ​യി ക​ണ​ക്കാ​ക്കും. കൂ​ടാ​തെ, കൂ​റു​മാ​റ്റ​ത്തി​ന്റെ പേ​രി​ൽ അ​യോ​ഗ്യ​രാ​ക്കു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ല​ഭി​ക്കു​ക​യും ചെ​യ്യും. ഈ ​പ​ഴു​ത് അ​ട​ക്ക​ണ​മെ​ന്നും ല​യ​നം എ​ന്ന​ത് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ കൂ​ട്ട​ക്കൂ​റു​മാ​റ്റ​മ​ല്ല, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള ല​യ​ന​മാ​ക​ണ​മെ​ന്നും സി​ബ​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​നി​ർ​ദേ​ശ​ത്തെ സി.​ജെ.​പി സ​ഹ​ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സ് പി​ന്തു​ണ​ച്ചു. സി​ബ​ലി​ന്റെ നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് 10 വ​ർ​ഷ​ത്തെ വി​ല​ക്കാ​ണ് സി​ബ​ൽ നി​ർ​ദേ​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, സി.​ജെ.​പി നി​ർ​ദേ​ശം ഇ​തി​ലും ക​ർ​ശ​ന​മാ​ണ്. കൂ​റു​മാ​റ്റ​ക്കാ​ർ 20 വ​ർ​ഷ​ത്തേ​ക്ക് പൊ​തു​പ​ദ​വി വ​ഹി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും വി​ല​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Backs Sibal's Call To Ban Party Defectors
Next Story