Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എവിടെ വരണമെന്ന് പറയൂ, ഞങ്ങളുടെ സന്ദർശനത്തിന് മുമ്പ് സ്കൂളുകൾ നന്നാക്കും’: രാജസ്ഥാൻ സർക്കാരിനെ പരിഹസിച്ച് സി.ജെ.പി

text_fields
bookmark_border
Ashutosh Ranka
cancel
camera_alt

അഷുതോഷ് റാങ്ക

ന്യൂഡൽഹി: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പുറത്തുകൊണ്ടുവരുന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) യുടെ ക്യാമ്പയിനിന് പിന്നാലെ രാജസ്ഥാൻ സർക്കാരിനെ പരിഹസിച്ച് സി.ജെ.പി അംഗം അഷുതോഷ് റാങ്ക. ‘കോക്രോച്ചുകൾ ഉദയ്പൂരിൽ കടന്ന ദിവസം തന്നെ ഭജൻ ലാൽ ശർമ്മ സർക്കാർ 472 സ്കൂളുകൾക്കായി 4000 കോടി രൂപ അനുവദിച്ചു. യാദൃശ്ചികത എന്തെന്നാൽ ഈ സ്കൂളുകളിൽ 30% ഉം ഉദയ്പൂരിൽ തന്നെയാണ്’ എന്ന് റാങ്ക എക്സിൽ കുറിച്ചു.

റാങ്കയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സി.ജെ.പി അംഗമായ സൗരവ് ദാസും രംഗത്തെത്തിയിരുന്നു. രാജസ്ഥാനിലെ ജനങ്ങളേ, ഞങ്ങൾ എവിടെ വരണമെന്ന് പറയൂ. ഞങ്ങളുടെ സന്ദർശനത്തിന് മുമ്പ് തന്നെ സർക്കാർ പണം അനുവദിക്കുകയും സ്ഥലങ്ങൾ നന്നാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം, സർക്കാർ സ്കൂളുകൾ പരിശോധിക്കാനുള്ള സംഘടനയുടെ ക്യാമ്പയിനിനിടെ സംഘർഷം നേരിട്ടതിന് മണിക്കൂറുകൾക്ക് ശേഷം, തന്റെ വീട്ടിൽ കയറി ഇറങ്ങുന്നവരെ രാജസ്ഥാൻ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് റാങ്ക ആരോപിച്ചിരുന്നു.

തന്നെ നേരിട്ട് അറസ്റ്റ് ചെയ്യാൻ അദ്ദേഹം പൊലീസിനെ വെല്ലുവിളിച്ചു, താനും തന്റെ ടീമും തങ്ങളുടെ ക്യാമ്പയിൻ തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. രാജസ്ഥാൻ പൊലീസിന് താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് വന്ന് എന്നെ നേരിട്ട് അറസ്റ്റ് ചെയ്യാം. പക്ഷേ രാജസ്ഥാനിലെ എല്ലാ സ്കൂളുകളും നന്നാക്കുന്നത് വരെ ഞാനും എന്റെ ടീമും നിർത്തില്ലെന്ന് റാങ്ക പറഞ്ഞു.

സർക്കാർ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ ഉയർത്തിക്കാട്ടുന്നതിനായി സി.ജെ.പി സ്കൂൾ പരിശോധനകൾ നടത്തിവരികയാണ്. നിരവധി സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സംസ്ഥാന സർക്കാർ തിരുത്തൽ നടപടി സ്വീകരിക്കണമെന്നും സംഘടന ആരോപിച്ചിരുന്നു. ജയ്പൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ സന്ദർശനത്തിനിടെ സി.ജെ.പി സംഘം ആക്രമിക്കപ്പെട്ടു എന്ന ആരോപണത്തിന് ശേഷമാണ് തർക്കം രൂക്ഷമായത്. സർക്കാർ സ്കൂളുകളുടെ അവസ്ഥ ഉയർത്തിക്കാട്ടുന്നതിനിടെ തന്റെ ടീം ആക്രമിക്കപ്പെട്ടുവെന്ന് സി.ജെ.പി ആരോപിച്ചിരുന്നു.

അതേസമയം ഇരുവശത്തുനിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ചിലരെ സംഭവത്തിന് മുമ്പ് ഒരു പ്രാദേശിക ബി.ജെ.പി എം.എൽ.എക്കൊപ്പം കണ്ടിരുന്നുവെന്നും റാങ്ക ആരോപിച്ചു. സംസ്ഥാനത്തുടനീളമുള്ള ജീർണിച്ച സ്കൂൾ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പരിശോധന പാർട്ടി തുടരുമെന്ന് അഷുതോഷ് റാങ്ക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Continues School Inspection Campaign in Rajasthan
Next Story