Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിലും ഒഡിഷയിലും വിദ്യാർഥി സമരങ്ങൾക്ക് പിന്തുണയുമായി സി.ജെ.പി

text_fields
bookmark_border
മഹാരാഷ്ട്രയിലും ഒഡിഷയിലും വിദ്യാർഥി സമരങ്ങൾക്ക് പിന്തുണയുമായി സി.ജെ.പി
cancel

വാ​ർ​ധ/​ഭു​വ​നേ​ശ്വ​ർ: വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​രം തു​ട​രു​ന്ന ഒ​ഡി​ഷ​യി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സി.​ജെ.​പി. സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പി​ഴ​വു​ക​ളി​ൽ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ഡി​ഷ​യി​ൽ ന​വ​നി​ർ​മാ​ൺ യു​വ ഛാത്ര ​സം​ഘ​ത​ൻ (എ​ൻ.​വൈ.​സി.​എ​സ്) ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​നും, കോ​ഴ്‌​സു​ക​ൾ മാ​റ്റി​യ​തി​ലും പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി സ​ർ​വ​ക​ലാ​ശാ​ല (എം.​ജി.​എ​ച്ച്.​വി.) വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​നു​മാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ഒ​ഡി​ഷ​യി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ്കൂ​ൾ-​മാ​സ് എ​ജു​ക്കേ​ഷ​ൻ മ​ന്ത്രി നി​ത്യാ​ന​ന്ദ ഗോ​ണ്ടി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ.​വൈ.​സി.​എ​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന​ത്. സി.​ജെ.​പി​യു​ടെ ‘സ്കൂ​ൾ ഠീ​ക് ക​രോ’ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യെ​ത്തി​യ കോ-​ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്. പാ​ഠ​പു​സ്ത​ക അ​ച്ച​ടി​ക്കാ​യി സ​ർ​ക്കാ​ർ 380 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും നി​ര​വ​ധി പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

2022ൽ ​വാ​ർ​ധ കാ​മ്പ​സി​ലെ വി​മ​ൻ​സ് സ്റ്റ​ഡീ​സ്, ഫി​ലിം സ്റ്റ​ഡീ​സ് കോ​ഴ്‌​സു​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് മാ​റ്റി​യ​തും നാ​ലു വ​ർ​ഷ​മാ​യി പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ച്ച​തു​മാ​ണ് എം.​ജി.​എ​ച്ച്.​വി വി​ദ്യാ​ർ​ഥി​ക​ളെ സ​മ​ര​ത്തി​ലെ​ത്തി​ച്ച​ത്. ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച സ​മ​ര​ത്തി​ൽ ആ​റ് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ഴും വാ​ർ​ധ ജി​ല്ല ക​ല​ക്ട​റേ​റ്റി​ൽ തു​ട​രു​ക​യാ​ണ്. സ​മ​ര​വേ​ദി​യി​ലെ​ത്തി​യ സി.​ജെ.​പി നേ​താ​വ് അ​ഭി​ജീ​ത് ദി​പ്കെ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ എ​ഫ്.​ഐ.​ആ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തെ കേ​സു​ക​ൾ ചു​മ​ത്തി പൊ​ലീ​സ് അ​ടി​ച്ച​മ​ർ​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും മാ​റ്റി​യ കോ​ഴ്‌​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 250ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ലൈ​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്ട്രാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി നി​ര​ഞ്ജ​ൻ ഒ​ബ​റാ​യ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Extends Support to Student Protests in Maharashtra and Odisha
Next Story