Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആവശ്യപ്പെടുന്നത് രാജി മാത്രം, സി.ജെ.പി അവരുടെ പേര് 'ഇസ്തിഫ ജനതാ പാർട്ടി' എന്നാക്കി മാറ്റണം: രാംദാസ് അത്തേവാലെ

text_fields
bookmark_border
ആവശ്യപ്പെടുന്നത് രാജി മാത്രം, സി.ജെ.പി അവരുടെ പേര് ഇസ്തിഫ ജനതാ പാർട്ടി എന്നാക്കി മാറ്റണം: രാംദാസ് അത്തേവാലെ
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടിയെ (സി.ജെ.പി) പരിഹസിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ രംഗത്ത്. പൊതുപ്രവർത്തകരുടെ രാജി തുടർച്ചയായി ആവശ്യപ്പെടുന്ന സി.ജെ.പി അവരുടെ പേര് 'ഇസ്തിഫ ജനതാ പാർട്ടി' എന്ന് മാറ്റണമെന്നാണ് മന്ത്രിയുടെ പരിഹാസം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട പാർട്ടി ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിൽ ഒരു വാർത്ത സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരിഹാസം.

"സി.ജെ.പി തുടർച്ചയായി പൊതുപ്രവർത്തകരുടെ രാജിക്കായി ആവശ്യപ്പെടുകയാണ്. അവർ തങ്ങളുടെ പേര് 'ഇസ്തിഫ ജനത പാർട്ടി എന്നാക്കി മാറ്റണം," - രാംദാസ് അത്തേവാലെ പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ ആഭ്യന്തര ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ സി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 26നകം ഗ്യാനേഷ് കുമാർ രാജി വച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ സി.ജെ.പി. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ജന്തർ മന്തറിൽ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു.

സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ അടുത്തിടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് അത്തേവാലെ അഭിപ്രായപ്പെട്ടു. "ദീപ്കെ മഹാരാഷ്ട്രയിൽ നിന്നുള്ളയാളാണ്, ബുദ്ധമതക്കാരനും ദലിതനുമാണ്. യു.എസിൽ പഠിച്ച അദ്ദേഹം ഈ മേഖലയിൽ പുതിയ ആളാണ്. രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. അവ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം തീർച്ചയായും 2029ൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തും."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘CJP should become Istifa Janata Party’: Athawale mocks party over calls for resignations
Next Story