ഷിപ്പിങ് മന്ത്രാലയത്തിന്‍റെ പേരുമാറ്റി, വ്യക്തതക്ക് വേണ്ടിയെന്ന് മോദി
text_fieldsന്യൂഡല്‍ഹി: ഷിപ്പിങ് മന്ത്രാലയം വിപുലീകരിച്ച് തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തതക്ക് വേണ്ടിയാണ് പേര് മാറ്റിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഗുജറാത്തിലെ സൂറത്തിലെ ഹസീറയേയും ഭാവ് നഗര്‍ ജില്ലയിലെ ഘോഗയേയും ബന്ധിപ്പിക്കുന്ന റോ-പാക്സ്-ഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.
'സർക്കാരിന്‍റെ ശ്രമം വർദ്ധിപ്പിക്കുന്നതിനായി ഒരു വലിയ ചുവടുവെപ്പ് കൂടി നടക്കുന്നു. ഇത് (മന്ത്രാലയം) വിപുലീകരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഷിപ്പിങ് മന്ത്രാലയമാണ് തുറമുഖങ്ങളേയും ജലപാതകളേയും പരിപാലിക്കുന്നത്. ഇന്ത്യയില്‍ തുറമുഖങ്ങളുമായും ജലപാതകളുമായും ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഷിപ്പിങ് മന്ത്രാലയം നടത്തുന്നുണ്ട്. പേരിലുള്ള വ്യക്തത പ്രവര്‍ത്തനത്തിലും വരുത്തും' മോദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.