വിദ്യാർഥിയെ സഹപാഠി കൊലപ്പെടുത്തി; സ്വകാര്യ സ്കൂളിൽ സംഘർഷം
text_fieldsഅഹ്മദാബാദ്: സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. തുടർന്ന്, പ്രതിഷേധത്തിനിടെ നടന്ന സംഘർഷത്തിൽ സ്കൂളിന്റെ വസ്തുവകകൾ തല്ലിത്തകർത്തു. സെവൻത് ഡേ സ്കൂളിലാണ് സംഭവം. പ്രതിയായ പത്താം ക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയും കൊല്ലപ്പെട്ട കുട്ടിയും വ്യത്യസ്ത സമുദായക്കാരായതിനാൽ വർഗീയ നിറം കലർത്തി പ്രതിഷേധം പടരുകയായിരുന്നു.
ബുധനാഴ്ച രാവിലെ, ഇരയുടെ കുടുംബാംഗങ്ങൾ, മറ്റ് വിദ്യാർഥികളുടെ മാതാപിതാക്കൾ, സിന്ധി സമുദായ അംഗങ്ങൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് പേർ സ്കൂൾ പരിസരത്ത് ഇരച്ചുകയറി സ്കൂൾ ബസുകൾ, മറ്റു വാഹനങ്ങൾ എന്നിവ നശിപ്പിച്ചു. അവർ സ്കൂൾ ജീവനക്കാരെയും ആക്രമിച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ സ്കൂൾ പരിസരത്തുനിന്ന് നീക്കി. തുടർന്ന്, ഇവർ റോഡ് ഉപരോധിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.