ഒരു പ്രദേശമാകെ ഒലിച്ചുപോയി; ഉത്തരകാശിയിൽ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ VIDEO
text_fieldsഉത്തരകാശി (ഉത്തരാഖണ്ഡ്): ഗംഗോത്രിയിലേക്കുള്ള വഴിയിലെ ധാരാലി പർവത ഗ്രാമങ്ങളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത പേമാരിയിൽ നിരവധി വീടുകളടക്കം ഒരു പ്രദേശമാകെ ഒലിച്ചുപോയത് ഞൊടിയിടയിൽ. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുള്ള പ്രദേശമാണ് ധാരാലി. ഇവയിൽ പലതും ഒലിച്ചുപോയെന്നാണ് വിവരം.
''जिंदा बचने के लिए घरों से भागते लोग लेकिन देखते ही देखते बहते दिखे कई लोग''
— Pyara Uttarakhand प्यारा उत्तराखंड (@PyaraUKofficial) August 5, 2025
गंगोत्री धाम स्थित धराली गांव में भीषण तबाही, कई लोगों के मारे जाने की संभावना भगवान सबकी रक्षा करे 🙏🏻🙏🏻#Uttarakhand #Dharali #Gangotri #landslide pic.twitter.com/3fbrKTsyOx
നദിയിൽ നിന്നും വെള്ളത്തിനൊപ്പം പതിച്ച വലിയ കല്ലുകളുടെ പ്രഹരത്തിൽ ബഹുനില കെട്ടിടങ്ങളും വീടുകളും തകർന്ന് കുത്തിയൊലിച്ചു പോയി. ആളുകൾ അലറിവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാലുപേർ മരിച്ചെന്നാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്ക്. 50ലേറെ പേരെയാണ് കാണാതായിരിക്കുന്നത്.
Cloudburst Tragedy in Dharali, Gangotri
— Kumaon Jagran (@KumaonJagran) August 5, 2025
Scary visuals are emerging from Dharali near Gangotri after a devastating cloudburst. Several people are feared missing, and reports of casualties have surfaced. A massive flash flood in Khir Gadh have caused significant damage in the… pic.twitter.com/UpAByEpwns
ഖീർ ഗംഗ നദിയുടെ കാച്മെന്റ് മേഖലയിലെവിടെയോ ആണ് മേഘവിസ്ഫോടനമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. സൈനികർ ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനത്തിലാണ്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും മേഖലയിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി ഉത്തരകാശി പൊലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ദിവസങ്ങളായുള്ള മഴയിൽ ഹർസിൽ മേഖലയിലെ ഘീർഗംഗയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഈ മൺസൂൺ കാലത്ത് ഉത്തരാഖണ്ഡിൽ പേമാരി കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ദുരന്തം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.