മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പോസ്റ്റ്: യു.പിയിൽ ഒരാൾ അറസ്റ്റിൽ
text_fieldsrepresentational image
ഷാജഹാൻപൂർ (യു.പി): ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മുഹമ്മദ് നബിക്കെതിരെയും ഖുർആനെതിരെയും സമൂഹമാധ്യമത്തിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചയാൾ അറസ്റ്റിൽ. നബിദിനാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലായിരുന്നു വിദ്വേഷ പ്രസ്താവനകളടങ്ങിയ പോസ്റ്റ്.
സംഭവത്തിൽ മേഖലയിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഷാജഹാൻപൂർ എസ്.പി രാജേഷ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷവും പൊലീസ് സ്റ്റേഷനിലേക്ക് സമരക്കാർ മാർച്ച് നടത്തി.
പ്രതിഷേധം അക്രമാസക്തമായതോടെ, പൊലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മേഖലയിൽ സംഘർഷ സാഹചര്യം ഒഴിഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിനിടെ, ഹിന്ദു ദേവതകളെ സമൂഹമാധ്യമങ്ങളിലൂടെ നിന്ദിച്ചുവെന്ന പരാതിയിൽ ഒരു സ്ത്രീ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.