കോൺഗ്രസിന് 16 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വം 16 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. നേരത്തേ ഈ കമ്മിറ്റിയിലുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എ.കെ. ആന്റണി, മുകുൾ വാസ്നിക്, ഗിരിജ വ്യാസ് എന്നിവരെ ഒഴിവാക്കിയാണ് പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുണ്ടാക്കിയത്. കേരളത്തിൽനിന്ന് കെ.സി. വേണുഗോപാൽ മാത്രം അംഗമായുള്ള കമ്മിറ്റിയിൽ കർണാടകയിലെ മലയാളി മന്ത്രി കെ.ജെ. ജോർജുമുണ്ട്. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് കോൺഗ്രസ് സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ അന്തിമ തീരുമാനം ഈ കമ്മിറ്റിക്കായിരിക്കും. പ്രചാരണത്തിന്റെ മേൽനോട്ടവും കമ്മിറ്റി വഹിക്കും. ആ നിലക്ക് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ അവസാന വാക്ക് കമ്മിറ്റിയുടേതാകും.
കമ്മിറ്റി അംഗങ്ങൾ
- മല്ലികാർജുൻ ഖാർഗെ
- സോണിയ ഗാന്ധി
- രാഹുൽ ഗാന്ധി
- അംബിക സോണി
- അധിർ രഞ്ജൻ ചൗധരി
- സൽമാൻ ഖുർശിദ്
- മധുസൂദനൻ മിസ്ത്രി
- എൻ. ഉത്തം കുമാർ റെഡ്ഢി
- ടി.എസ് സിങ് ദേവ്
- കെ.ജെ. ജോർജ്
- പ്രീതം സിങ്
- മുഹമ്മദ് ജാവേദ്
- അമി യാജ്നിക്
- പി.എൽ. പുനിയ
- ഓംകാർ മർകം
- കെ.സി. വേണുഗോപാൽ
കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരാബാദിൽ
ന്യൂഡൽഹി: പുതുതായി രൂപവത്കരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രഥമയോഗം തെലങ്കാനയിലെ ഹൈദരാബാദിൽ 16ന് നടക്കും. 17ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾക്കുപുറമെ പ്രദേശ് കോൺഗ്രസ് പ്രസിഡന്റുമാരും പാർട്ടി നിയമസഭ കക്ഷി നേതാക്കളും പങ്കെടുക്കുന്ന മറ്റൊരു യോഗവും നടക്കും. 17ന് വൈകീട്ട് നടക്കുന്ന റാലിയിൽ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള അഞ്ച് ഉറപ്പുകൾ കോൺഗ്രസ് പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.