Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ...

മഹാരാഷ്ട്രയിൽ കോൺഗ്രസ്​ നേതാവിനെ കൊല്ലപ്പെടുത്തി

text_fields
bookmark_border
മഹാരാഷ്ട്രയിൽ കോൺഗ്രസ്​ നേതാവിനെ കൊല്ലപ്പെടുത്തി
cancel

മുംബൈ: മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതാവിനെ അജ്ഞാത അക്രമി സംഘം വെടിവെച്ച്​ കൊലപ്പെടുത്തി.  പ്രാദേശിക കോൺഗ്രസ്​ നേതാവായ മനോജ്​ മഹത്രയാണ്​ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്​ച രാത്രി സ്വവസതിയിലെത്തിയ അദ്ദേഹത്തിനെതിരെ അജ്ഞാതസംഘം വെടയുതിർക്കുകയായിരുന്നു. വെടിവെച്ചതിന്​ ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച്  കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകികളുടെ ദൃശ്യങ്ങൾ സമീപത്തെ സെക്യൂരിറ്റി സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​.

ഭിവാൻഡി–നിസാംപൂർ മുൻസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ്​ നേതാവാണ്​മനോജ്​ മഹത്ര. മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ കൊലപാതകം നടന്നത്​​. കൊലപാതകത്തിന്​ ശേഷം നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ കൊലയാളികൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടന്ന്​ വരികയാണെന്ന്​ പൊലീസ്​ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress Leader Murder
News Summary - Congress Leader's Murder In Maharashtra Filmed: Guns, Then A Machete
Next Story