ഉത്തർപ്രദേശിലെ കോൺഗ്രസ് മീഡിയ ഒാഫീസിന് കാവിനിറം: പിന്നെ വെളുപ്പിച്ചു
text_fieldsലക്നോ: ഉത്തർപ്രദേശിലെ ‘കാവിവത്കരണത്തെ’ പരിഹസിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മീഡിയ സെൻററിന് കാവി നിറമടിച്ചത് വിവാദത്തിൽ. ലക്നോവിലെ മാൾ അവന്യൂവിലുള്ള കോൺഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ സെൻററിനാണ് അബദ്ധത്തിൽ കാവി നിറത്തിലുള്ള പെയിൻറടിച്ചത്.
മീഡിയ സെൻററിൽ പാർട്ടി വക്താവിെൻറ മുറിയിലെ ചുവരുകൾക്കാണ് കാവി നിറത്തിലുള്ള പെയിൻറടിച്ചത്. മീഡിയ സെൻററിലെത്തിയ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള സന്ദർശകരും ഇത് ശ്രദ്ധയിൽപെടുത്തി. തുടർന്ന് രാത്രിതന്നെ കാവിക്കു മുകളിൽ വെള്ളനിറമടിച്ചു.
ത്രിവർണത്തെ പ്രതിനിധീകരിച്ചാണ് വെള്ള- കാവി നിറങ്ങൾ തെരഞ്ഞെടുത്തതെന്ന് നേതാക്കൾ പറെഞ്ഞങ്കിലും രാത്രിയോടെ അതിനു മുകളിൽ വെള്ളപൂശി മായ്ക്കുകയായിരുന്നു.
സർക്കാർ ബസുകൾക്കും കെട്ടിടങ്ങൾക്കും കാവിനിറമടിച്ച യോഗി സർക്കാറിനെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.