തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; പ്രവർത്തക സമിതി 21ന്
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംകൊടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി ഈ മാസം 21ന് ഡൽഹിയിൽ ചേരും.
ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കർമപരിപാടികൾ യോഗം ചർച്ചചെയ്യും. 19ന് ചേരുന്ന ഇൻഡ്യ സഖ്യ യോഗത്തിനു പിന്നാലെ നടക്കുന്ന പ്രവർത്തക സമിതിയിൽ ഘടകകക്ഷികളുമായുള്ള സീറ്റുധാരണയും രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന കിഴക്ക്-പടിഞ്ഞാറ് യാത്രയും ചർച്ചയാകും.
മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസ് ദയനീയ പരാജയമേറ്റുവാങ്ങിയതിനുശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതിയാണിത്. തെലങ്കാനയിൽ അധികാരത്തിൽ വന്നെങ്കിലും മിസോറമിൽ കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. പരാജയകാരണങ്ങൾ വിലയിരുത്താൻ നേരത്തേ ഹൈകമാൻഡ് യോഗം വിളിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.