Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് അജണ്ട തടയൽ; കർമപദ്ധതി നടപ്പാക്കാൻ കോൺഗ്രസ്

text_fields
bookmark_border
ഖാ​ർ​ഗെ​യു​​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ​മ​​ന്ത്രി​മാ​രു​ടെ യോ​ഗം
വിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് അജണ്ട തടയൽ;   കർമപദ്ധതി നടപ്പാക്കാൻ കോൺഗ്രസ്
cancel

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. സം​ഘ്പ​രി​വാ​ർ ന​യ​ങ്ങ​ൾ​ക്കു​പ​ക​രം വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത​മാ​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ പി​ന്തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് സം​സ്ഥാ​ന​ത​ല സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ഇ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ഒ​രു മാ​സ​ത്തി​ന​കം മു​ഖ്യ​മ​ന്ത്രി​മാ​ർ സ​മ​ഗ്ര​മാ​യ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​ത​ല സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും. സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ നി​യ​മ​ന​ത്തെ​ക്കു​റി​ച്ചും ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട​ക​ളെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി​മാ​ർ പ്ര​ത്യേ​ക അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലൂ​ടെ വ​ർ​ഗീ​യ അ​ജ​ണ്ട പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ആ​ർ.​എ​സ്.​എ​സി​ന്റെ ശ്ര​മ​ങ്ങ​ളെ എ​ങ്ങ​നെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​മെ​ന്നും കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ങ്ങ​നെ മാ​തൃ​കാ സം​സ്ഥാ​ന​ങ്ങ​ളാ​കാ​മെ​ന്നും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ്രി​യ​ങ്ക ഗാ​ന്ധി എം.​പി​യും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Plans Action Plan to Counter RSS Agenda in Education Sector
Next Story