രാജസ്ഥാനിൽ കോൺഗ്രസ് തരംഗം; പാർട്ടിയുടെ ഐക്യവും അടിത്തട്ടിലെ പ്രവർത്തനവും വിജയത്തിന് വഴിയൊരുക്കി -കെ.സി. വേണുഗോപാൽ
text_fieldsകെ.സി വേണുഗോപാൽ
ന്യൂഡൽഹി: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് തരംഗമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
സംസ്ഥാനത്ത് ഭരണമുന്നണിയെ പിന്തുണക്കുന്ന പതിവ് പ്രവണതയെ മറികടന്നാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയതെന്നും ബി.ജെ.പിയുടെ സംസ്ഥാന-കേന്ദ്ര ഭരണങ്ങളോടുള്ള ശക്തമായ പ്രതിഷേധമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചു.
രാജസ്ഥാനിൽ ബിജെപിയുടെ സമ്പൂർണ ദുർഭരണത്തിനെതിരെ ജനങ്ങൾ വ്യക്തമായ സന്ദേശം നൽകി. രാജ്യത്തുടനീളം ബി.ജെ.പിക്കെതിരായ ജനരോഷം വർധിച്ചുവരികയാണ്. ജൂലൈ മാസത്തിൽ പ്രകടമായ അതേ വികാരമാണ് ഇപ്പോൾ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്.
രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതിന്റെ പ്രതിഫലനമാണ് ഈ വിജയം. പാർട്ടിയുടെ ഐക്യവും അടിത്തട്ടിലെ പ്രവർത്തനവുമാണ് വിജയത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

