കാര്യത്തിലെ കോമഡി; ബിഹാർ യാത്രക്ക് തൊട്ടു മുമ്പ് ‘വോട്ടു ചോരി’ വിഡിയോയുമായി രാഹുൽ
text_fields‘പശു, കാള, എരുമ, സൈക്കിൾ, മോട്ടോർ സൈക്കിൾ, പണം, ആഭരണം, ഭാര്യ...എന്താണ് മോഷണം പോയത്?’ പൊലീസ് സ്റ്റേഷനിൽ ചെന്ന് ദൈന്യഭാവത്തിൽ മോഷണം പരാതിപ്പെട്ട ഒരു സാധാരണക്കാരനോട് കോൺസ്റ്റബിളിന്റെ ചോദ്യം.
‘വോട്ട്’ എന്ന പരാതിക്കാരൻ മറുപടി കേട്ട് കോൺസ്റ്റബിളിന്റെ അരികിലിരുന്ന ഉദ്യോഗസ്ഥൻ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. പരാതിക്കാരനെ നോക്കി ഓഫിസർ ചോദിക്കുന്നു: നിങ്ങൾ പകലുറക്കത്തിലാണോ! വോട്ടുകൾ എപ്പോഴെങ്കിലും മോഷ്ടിക്കപ്പെടുമോ?
‘അത് സംഭവിക്കുന്നുണ്ട് സർ. ഒരു വോട്ടല്ല. ലക്ഷക്കണക്കിന് വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിക്കളഞ്ഞും വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയും വോട്ടുകൾ മോഷ്ടിക്കപ്പെടുന്നു’ എന്ന് പരാതിക്കാരന്റെ മറുപടി.
തുടർന്ന് വിഡിയോയിൽ ‘നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത് നിങ്ങളുടെ അവകാശങ്ങളുടെയും ഐഡന്റിറ്റിയുടെയും മോഷണമാണ്!’ എന്ന ഒരു സന്ദേശം പ്ലേ ചെയ്യുന്നു. ‘വോട്ട് മോഷണത്തിനെതിരെ പ്രതിപക്ഷ പ്രചാരണത്തിൽ ഭാഗമാവാൻ ഒരു ഫോൺ നമ്പർ, വെബ്‌സൈറ്റ്, ക്യു.ആർ കോഡ് എന്നിവയും സ്‌ക്രീനിൽ ദൃശ്യമാകും.
ബിഹാറിൽ 16 ദിവസത്തെ ‘വോട്ട് അധികാർ യാത്ര’ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ശനിയാഴ്ചയാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ‘മോഷണം, മോഷണം, രഹസ്യമായ മോഷണം; ഇനി അതുവേണ്ട, പൊതുജനം ഉണർന്നിരിക്കുന്നു’ എന്ന വരികളോടെയാണ് അദ്ദേഹം ‘എക്സി’ൽ കോമഡി വിഡിയോ പങ്കുവെച്ചത്. ഇങ്ങനെ യഥാർത്ഥത്തിലുള്ളതും എ.ഐ ഉപയോഗിച്ചുമുള്ള വിഡിയോകളും മീമുകളും കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു.
പൗരത്വത്തിനുള്ള തെളിവ് ആവശ്യപ്പെടുന്ന പ്രത്യേക തീവ്ര പുനഃരവലോകന പ്രക്രിയയിലൂടെയാണ് ബിഹാറിലിപ്പോൾ വോട്ട് രേഖപ്പെടുത്തുന്നത്. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നഷ്ടപ്പെടുത്തുമെന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഭയപ്പെടുന്നു.
ഇതിനെതിരായ കാമ്പയ്ൻ ആണ് ഇപ്പോൾ മുന്നേറുന്നത്. കോൺഗ്രസ് വെബ്‌സൈറ്റിൽ നിന്ന് തന്നെ, ‘വോട്ട് ചോരിസേ ആസാദി’(വോട്ടു മേഷണത്തിൽനിന്ന് സ്വാതന്ത്ര്യം), ‘സ്റ്റോപ്പ് വോട്ട് ചോരി’ എന്നീ സന്ദേശങ്ങളുള്ള സമൂഹ മാധ്യമ ‘ഡിസ്േപ്ല ടെംപ്ലേറ്റ്’ ആളുകൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.
സസാറാമിൽ ആരംഭിച്ച് സെപ്റ്റംബർ 1 ന് പട്നയിൽ അവസാനിക്കുന്ന രാഹുലിന്റെ വോട്ടവകാശ യാത്ര 1,300 കിലോമീറ്റർ താണ്ടുമെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സി.പി.ഐ.എം.എൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും യാത്രയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം ‘വ്യാജ വോട്ടർമാർ’ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി രാഹുൽ ആരോപിച്ചിട്ടുണ്ട്. വിഡിയോയിലെ പൊലീസിനെപ്പോലെ, കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പൊലീസും ആരോപണം അന്വേഷിക്കുന്നതിൽ വലിയ താൽപര്യം കാണിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.