Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ദമ്പതികൾ...

‘ദമ്പതികൾ സ​ന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു’ ബലാത്സംഗക്കേസി​ൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി ഡൽഹി ഹൈകോടതി

text_fields
bookmark_border
‘ദമ്പതികൾ സ​ന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു’ ബലാത്സംഗക്കേസി​ൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി ഡൽഹി ഹൈകോടതി
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ദമ്പതികൾ സ​ന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസി​ൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി ഡൽഹി ഹൈകോടതി. പ്രതിയായ യുവാവും ഇരയായ യുവതിയും വിവാഹിതരായി കുടുംബമായി ജീവിക്കുകയാണ്. ഈ സാഹചര്യത്തിൽ ദമ്പതികളെ ക്രിമിനൽ വിചാരണക്ക്‍ വിധേയമാക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഗിരിഷ് കത്പാലിയ നിരീക്ഷിച്ചു.

പോക്സോ നിയമപ്രകാരവും ബലാത്സംഗ കുറ്റവും ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണ് കോടതി റദ്ദാക്കിയത്. കേസിൽ യുവതി​യെ കേട്ട ശേഷമായിരുന്നു ജസ്റ്റിസ് കത്പാലിയയുടെ വിധി. ഇരുവരുമായും താൻ ഹിന്ദിയിൽ സംസാരിച്ചതായി ജസ്റ്റിസ് കത്പാലിയ പറഞ്ഞു. ഇരുവരും കുടുംബമായി സന്തോഷമായി ജീവിക്കുകയാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിചാരണയുമായി മുന്നോട്ടുപോകുന്നതിലുള്ള വിഷമവും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആർ റദ്ദാക്കുന്നതെന്നും ​ജസ്റ്റിസ് കത്പാലിയ വിശദീകരിച്ചു.

2019ലാണ് കേസിനാസ്പദമായ സംഭവം. ​17 വയസും 10 മാസവും പ്രായമുള്ള യുവതി യുവാവുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. യുവതി ചികിത്സ തേടിയെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതോടെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCIndia Newstop news
News Summary - Couple 'Living Happily As Family', Delhi High Court Sets Aside Rape FIR
Next Story