ശാരീരിക ബന്ധം നിഷേധിക്കുന്നത് വിവാഹമോചനത്തിന് കാരണമാക്കാമെന്ന് കോടതി
text_fieldsമുംബൈ: ഭർത്താവുമായി ശരീരിക ബന്ധം നിഷേധിക്കലും അദ്ദേഹത്തെ സുഹൃത്തുക്കളുടെ മുന്നിൽ അവഹേളിക്കുന്നതും ക്രൂരതയാണെന്നും അത് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് അർഹമാക്കുന്നതാണെന്നും ബോംബെ ഹൈകോടതി.
ഭർത്താവിന്റെ അംഗവൈകല്യമുള്ള സഹോദരിയോടും അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരോടും മോശമായി പെരുമാറുന്നത് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കലാണെന്നും കോടതി പറഞ്ഞു.
2019 ൽ ഭർത്താവിന്റെ ഹരജിയിൽ പുണെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഇതിനെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിയ വിധിയിലാണ് ജസ്റ്റിസുമാരായ രേവതി മോഹിതെ ദെരെ, നീല ഗോഘലെ എന്നിവർ ഈ പരാമർശം നടത്തിയത്.
ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹരജി അനുവദിച്ച കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹരജി കോടതി തള്ളുകയായിരുന്നു.ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു.
2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015ല്‍ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭര്‍ത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചു. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്നേഹമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹരജിയില്‍ പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കല്‍, വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നില്‍ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചത്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.