പ്രവാസികളോടുള്ള കേന്ദ്ര നിലപാട് തിരുത്തണം –എസ്.ക്യൂ.ആർ ഇല്യാസ്
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്താൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെടുന്ന ഇന്ത ്യക്കാരെ നാട്ടിൽ തിരികെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഒരുക്കാൻ തയാറാകാത്ത കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യൂ.ആർ ഇല്യാസ്. ഇൗ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികൾക്കായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഇല്യാസ് കത്തയച്ചു.
ഭക്ഷണത്തിനും ചികിത്സക്കും ബുദ്ധിമുട്ടുകയാണ് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള പ്രവാസികളെന്ന് ഇല്യാസ് പറഞ്ഞു. വലിയ ഭീതിയിലാണ് അവർ കഴിഞ്ഞുകൂടുന്നത്. നാട്ടിലേക്ക് തിരിച്ചുവരാൻ തയാറാവുന്നവരിൽ രോഗികളായവർക്ക് ചികിത്സക്കുവേണ്ടി ഐസൊലേഷൻ വാർഡുകളും അല്ലാത്തവർക്ക് സമ്പർക്കവിലക്കിനുള്ള സൗകര്യങ്ങളും സംസ്ഥാന സർക്കാറുകൾ ഒരുക്കണം. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാർ എന്ന കാര്യം കേന്ദ്ര സർക്കാർ മറക്കരുത്.
ഇന്ത്യയിൽനിന്നുൾെപ്പടെ പല രാജ്യങ്ങളിൽനിന്നും വിദേശരാജ്യങ്ങൾ സ്വന്തം പൗരന്മാരെ ചാർട്ടർ ചെയ്ത വിമാനങ്ങളിൽ തിരികെ കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ എംബസികൾ പ്രവാസികളുടെ വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.