ഇന്ത്യയിലും കേരളത്തിലും കോവിഡ് വ്യാപനമില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: കോവിഡിെൻറ മൂന്നാംഘട്ടത്തിൽ ഇന്ത്യയിലും കേരളത്തി ലും രോഗവ്യാപനമില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്ത ിൽ വൻവർധനയുണ്ടായിട്ടില്ലെന്നും 30 ദിവസത്തെ ലോക്ഡൗൺ കാലത്ത് രോഗവ്യാപനം കുറക് കാനും വൈറസ് പടരുന്നത് നിയന്ത്രിക്കാനും കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യ ക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസത്തിൽ രോഗികളുടെ എണ്ണത്തിൽ 16 ശതമാനമാണ് വർധന. തൊട്ടുമുമ്പത്തെ നിരക്കെടുത്താൽ (19 ശതമാനം) ഇത് കുറവാണ്. രോഗം സ്ഥിരീകരിക്കുന്ന നിരക്കിൽ രേഖീയ വളർച്ചയാണ്, ആശങ്കാജനകമായ അവസ്ഥയില്ല. രോഗമുക്തി നിരക്ക് വീണ്ടും വർധിച്ചു -19.89 ശതമാനം.
സംസ്ഥാനത്ത് രോഗവ്യാപനവും സമൂഹവ്യാപനവും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ഭീഷണി ഒഴിഞ്ഞിട്ടില്ല, ജാഗ്രത തുടരണം. റെഡ്സോൺ മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകും. പരമാവധി ആളുകളെ ടെസ്റ്റിന് വിധേയരാക്കും. െഎ.സി.എം.ആറിെൻറ സഹായത്തോടെ വ്യാപക പരിശോധന നടത്തും. കുറേ കിറ്റുകൾ കിട്ടിയ സാഹചര്യത്തിൽ പരിേശാധനാ വേഗം കൂട്ടും.
സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കും. ചെക്പോസ്റ്റിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കും. ആരോഗ്യപ്രവർത്തകർ, പൊലീസ്, ഹോം ഡെലിവറി, സന്നദ്ധപ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവരിൽ റാൻറമായി ആൻറിബോഡി ടെസ്റ്റ് നടത്തും. മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് മാർച്ച് 23ന് 14,915 പരിേശാധനയാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏപ്രിൽ 22ന് പരിശോധന അഞ്ചു ലക്ഷം കഴിഞ്ഞു. 30 ദിവസത്തിനുള്ളിൽ 33 മടങ്ങ് വർധന. പരിശോധനകളുടെ എണ്ണം കൂടിയെങ്കിലും സ്ഥിരീകരിച്ച കേസുകളിൽ വർധനയില്ല. ഇക്കാര്യത്തിൽ ഇന്ത്യ വികസിത രാജ്യങ്ങളേക്കാൾ മികച്ച നിലയിലാണ്. 12 ജില്ലകളിൽ 28 ദിവസത്തിനിടെയും 78 ജില്ലകളിൽ 14 ദിവസത്തിനിടെയും പുതിയ കേസുകളില്ല. ഇപ്പോഴത്തെ നിരക്കനുസരിച്ച് നാലുദിവസത്തിനകം രോഗികളുടെ എണ്ണം 30,000 കവിയുമെന്നാണ് സൂചന. ഇതുവരെ 4,257 പേർക്ക് രോഗം ഭേദമായി.
Latest VIDEO

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.