കോവിഡ് നിയന്ത്രണം ജനുവരി 31 വരെ തുടരും
text_fieldsന്യൂഡൽഹി: കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ജനുവരി 31 വരെ ജാഗ്രതയും നിരീക്ഷണവും നിയന്ത്രണങ്ങളും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം. യു.കെയിലുണ്ടായ അതിവേഗ കോവിഡ് വകഭേദത്തിെൻറ പശ്ചാത്തലത്തിൽ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതുവർഷ ദിനാഘോഷത്തിെൻറ ഭാഗമായി കോവിഡ് കേസുകൾ വർധിക്കാനിടയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കെണ്ടയ്ൻമെൻറ് സോണുകളെ പ്രത്യേകം മാറ്റിനിർത്തിയുള്ള രീതി തുടരും. നിലവിൽ ജില്ല, നഗരസഭ അധികൃതരും പൊലീസുമാണ് കെണ്ടയ്ൻമെൻറ് സോണുകൾ നിശ്ചയിക്കുന്നതും നിരീക്ഷിക്കുന്നതും. ഇത് തുടരും. ക്രമപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾ കർശനമായി നടപ്പാക്കണം.
കെണ്ടയ്ൻമെൻറ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെങ്കിൽ കേന്ദ്രത്തിെൻറ അനുമതി വാങ്ങണം. അന്താരാഷ്ട്ര യാത്രകൾ നിയന്ത്രണങ്ങളോടെ തുടരും.
സിനിമ തിയറ്ററുകൾ, സ്വിമ്മിങ് പൂൾ, സ്പോർട്സ് പരിശീലനം എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. മത, സാമൂഹിക, കായിക, വിനോദ, വിദ്യാഭ്യാസ, മത, സാംസ്കാരിക യോഗങ്ങൾക്ക് ഹാളിൽ ഉൾകൊള്ളാവുന്നവരുടെ 50 ശതമാനം മാത്രമേ പങ്കെടുപ്പിക്കാവൂ. തുറന്ന സ്ഥലങ്ങളിൽ പരമാവധി 200 പേർ.
അടച്ചിട്ട മുറികളിൽ പരമാവധി ആളുകളുടെ എണ്ണം നൂറായി ചുരുക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ആളുകളുടെ അന്തർ സംസ്ഥാന യാത്രക്കും ചരക്കു നീക്കത്തിനും ഒരു നിയന്ത്രണവുമില്ല.
ഇതിന് പ്രത്യേക പാസ് ആവശ്യമില്ല. വ്യാപാര കരാറുള്ള അയൽ രാജ്യങ്ങളിലേക്കുള്ള യാത്രക്കും ചരക്കു നീക്കത്തിനും പ്രത്യേകം അനുമതി ആവശ്യമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.