Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി. രാധാകൃഷ്ണൻ...

സി.പി. രാധാകൃഷ്ണൻ 15-ാം ഉപരാഷ്ട്രപതി, ജയം 767ൽ 452 വോട്ട് നേടി; ഇൻഡ്യ സഖ്യത്തിൽ വോട്ടുചോർച്ച

text_fields
bookmark_border
സി.പി. രാധാകൃഷ്ണൻ 15-ാം ഉപരാഷ്ട്രപതി, ജയം 767ൽ 452 വോട്ട് നേടി; ഇൻഡ്യ സഖ്യത്തിൽ വോട്ടുചോർച്ച
cancel
camera_alt

സി.പി. രാധാകൃഷ്ണൻ

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ എം.​പി​മാ​രും മു​ന്ന​ണി മാ​റി വോ​ട്ടു​ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ 15-ാമ​ത് ഉ​പ​രാ​ഷ്​​ട്ര​പ​തി​യാ​യി ബി.​ജെ.​പി നേ​താ​വും മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റു​മാ​യ സി.പി രാ​ധാ​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വോ​ട്ടെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ത്ത 768 എം.​പി​മാ​രി​ൽ 452 പേ​ർ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യ സി.​പി രാ​ധാ​കൃ​ഷ്ണ​ന് വോ​ട്ടു​ചെ​യ്ത​പ്പോ​ൾ 300 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​ൻ​ഡ്യ സ്ഥാ​നാ​ർ​ഥി​യാ​യ റി​ട്ട. ജ​സ്റ്റി​സ് സു​ദ​ർ​ശ​ൻ റെ​ഡ്ഢി​ക്ക് കി​ട്ടി​യ​ത്. 15 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യെ​ന്നും ഏ​ക പോ​സ്റ്റ​ൽ ബാ​ല​റ്റി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്കും വോ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും വ​ര​ണാ​ധി​കാ​രി​യാ​യ രാ​ജ്യ​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പി.​സി മോ​ദി അ​റി​യി​ച്ചു.

ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളെ​യും പി​ന്തു​ണ​ച്ച പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ൽ 438 വോ​ട്ടു​ക​ൾ ഉ​റ​പ്പി​ച്ച സി.​പി രാ​ധാ​കൃ​ഷ്ണ​ന് 14 വോ​ട്ടു​ക​ൾ കു​ടു​ത​ൽ കി​ട്ടി​യ​​പ്പോ​ൾ 327 വോ​ട്ട് കി​ട്ടേ​ണ്ടി​യി​രു​ന്ന ജ​സ്റ്റി​സ് സു​ദ​ർ​ശ​ൻ റെ​ഡ്ഢി​ക്ക് 300 വോ​ട്ട് മാ​ത്ര​മാ​ണ് ലഭിച്ചത്. ഇ​ൻ​ഡ്യ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ 315 വോ​ട്ടു​ക​ളും പോ​ൾ ചെ​യ്തു​വെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ സ്ഥാ​നാ​ർ​ഥി​ക്ക് പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കി​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ 12 എം.​പി​മാ​രെ കൂ​ട്ടാ​തെ​യു​ള്ള ക​ണ​ക്കാ​യി​രു​ന്നു 315.

എ​ന്നാ​ൽ അ​ത് പോ​ലും റെ​ഡ്ഢി​ക്ക് കി​ട്ടാ​തി​രു​ന്ന​ത് കോ​ൺ​ഗ്ര​സി​നും ഇ​ൻ​ഡ്യ​ക്കും നാ​ണ​ക്കേ​ടാ​യി. അ​സാ​ധു​വാ​യ 15 വോ​ട്ടു​ക​ളും ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റേ​താ​ണെ​ന്ന് ക​രു​തി​യാ​ൽ പോ​ലും ആ​പി​ലെ വി​മ​ത രാ​ജ്യ​സ​ഭാം​ഗം സ്വാ​തി മ​ലി​വാ​ൾ ഒ​ഴി​കെ​യു​ള്ള 11 വോ​ട്ടു​ക​ൾ അ​ട​ക്കം 311 വോ​ട്ടു​ക​ളെ​ങ്കി​ലും റെ​ഡ്ഢി​ക്ക് കി​ട്ടേ​ണ്ട​താ​ണ്. അ​തു​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, സി.​പി രാ​ധാ​കൃ​ഷ്ണ​ന് വൈ.​എ​സ്.​ആ​ർ.​സി.​പി​യു​ടെ വോ​ട്ടു​ക​ള​ട​ക്ക​മു​ള്ള 438 വോ​ട്ടി​ന് പു​റ​മെ 14 വോ​ട്ടു​ക​ൾ കു​ടു​ത​ൽ കി​ട്ടു​ക​യും ചെ​യ്തു.

കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ഉ​ട​ക്കി ജ​ഗ്ദീ​പ് ധ​ൻ​ഖ​റി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​​വെ​ക്കേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. വോ​ട്ടു​ചെ​യ്യാ​തി​രു​ന്ന 13 പേ​രി​ൽ വി​ട്ടു നി​ൽ​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച ​തെ​ല​ങ്കാ​ന​യി​ലെ ബി.​ആ​ർ.​എ​സി​ന്റെ ഏ​ഴ​ും ഒ​ഡി​ഷ​യി​ലെ ബി.​ജെ.​ഡി​യു​ടെ നാ​ലും പ​ഞ്ചാ​ബി​ലെ ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്റെ ഒ​ന്നും എം.​പി​മാ​രു​ണ്ട്. ഇ​വ​ർ​ക്ക് പു​റ​മെ ര​ണ്ട് സ്വ​ത​ന്ത്ര​രും വി​ട്ടു നി​ന്നു.

ചെറുപ്പം മുതൽ ആർ.എസ്.എസ് പ്രവർത്തകനാണ് സി.പി. രാധാകൃഷ്ണൻ. 1957 മേയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ സി.കെ. പൊന്നു സാമിയുടെയും കെ. ജാനകിയുടെയും മകനായാണ് ജനനം. വി.ഒ ചിദംബരം കോളജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് മുഴുസമയ ആർ.എസ്.എസ് പ്രവർത്തകനായത്. പിന്നീട് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡി എടുത്തു.

1974ൽ ഭാരതീയ ജനസംഘം സംസ്ഥാന നിർവാഹക സമിതി അംഗമായി. ജനസംഘത്തിനും ജനതാ പാർട്ടിക്കും ശേഷം രൂപവത്കരിച്ച ബി.ജെ.പിയിലും അംഗമായി. 1996ൽ ബി.ജെ.പി തമിഴ്നാട് ഘടകം സെക്രട്ടറിയായി. 1998ലും 1999ലും കോയമ്പത്തൂരിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച് പാർലമെൻറ് അംഗമായി. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ പാർലമെൻററി സമിതി അധ്യക്ഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സമിതി അംഗം, ധനകാര്യ കൂടിയാലോചന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഓഹരി കുംഭകോണം അന്വേഷിച്ച പാർലമെൻററി സമിതിയിലും അംഗമായിരുന്നു. 2004ൽ പാർലമെൻററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.

2016 കയർ ബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ച രാധാകൃഷ്ണൻ നാലുവർഷം ഈ പദവിയിൽ തുടർന്നു. 2020 മുതൽ 2022 വരെ ബി.ജെ.പി കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റായിരുന്നു (2004 -2007). ഡി.എം.കെ, എൻ.ഡി.എ സഖ്യം വിട്ടപ്പോൾ എ.ഐ.എ.ഡി.എം.കെയെ എൻ.ഡി.എയിലേക്ക് കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചു. 2023 ഫെബ്രുവരി 18ന് ഝാർഖണ്ഡ് ഗവർണറായി. 2024 ജൂലൈ 31ന് മഹാരാഷ്ട്ര ഗവർണറായി നിയമിതനായി. ഇതിനിടയിൽ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും ചുമതല വഹിച്ചു. ഭാര്യ: ആർ. സുമതി. ഒരു മകനും മകളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice president electionBreaking NewsVice President of indiaLatest News
News Summary - CP Radhakrishnan elected new Vice President
Next Story