Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏക സിവിൽ കോഡ് നീക്കത്തിനെതിരെ സി.പി.എം

text_fields
bookmark_border
ഏക സിവിൽ കോഡ് നീക്കത്തിനെതിരെ സി.പി.എം
cancel

ന്യൂ​ഡ​ൽ​ഹി: എ​ൻ.​ഡി.​എ ഭ​രി​ക്കു​ന്ന മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഏ​ക സി​വി​ൽ കോ​ഡ് 2029നു ​മു​മ്പ് ന​ട​പ്പാ​ക്കു​മെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് സി.​പി.​എം. വ​ർ​ഗീ​യ, ഭൂ​രി​പ​ക്ഷ രാ​ഷ്‍ട്രീ​യ​ത്തി​നാ​യി വി​ഷ​യം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​വ​രു​ടെ രാ​ഷ്‍ട്രീ​യ അ​ജ​ണ്ട വ്യ​ക്ത​മാ​യി. ഇ​ത് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യ​ല്ല. തു​ല്യാ​വ​കാ​ശ​മെ​ന്ന സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യം അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ഹി​ന്ദു​ത്വ വോ​ട്ടു​ബാ​ങ്ക് ഏ​കീ​ക​രി​ക്കാ​നു​ള്ള ഉ​പാ​ധി​യും ആ​യു​ധ​വു​മാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന് പാ​ർ​ട്ടി എ​ക്‌​സി​ലെ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ച്ചു.

തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട​ത്. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ഈ ​നീ​ക്ക​ത്തെ അ​തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും എ​തി​ർ​ക്കു​ക​യും പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഏകീകൃത സിവിൽ കോഡിൽ കേന്ദ്ര ആഭ്യന്തര
മന്ത്രി അമിത് ഷാ പറഞ്ഞത്

2029-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പി-എൻ.ഡി.എ മുന്നണി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി.) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവിലുള്ള വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് പകരമായി, എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. മതം നോക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തുടനീളം ഒരേ നിയമവ്യവസ്ഥ കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനോടകം തന്നെ ചില ബി.ജെ.പി. ഭരണ സംസ്ഥാനങ്ങളിൽ യു.സി.സി. നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്രവാദത്തിനെതിരെ കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. മുൻകാലങ്ങളിൽ നടത്തിയ മിന്നലാക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്ക്), വ്യോമാക്രമണങ്ങൾ, 'ഓപ്പറേഷൻ സിന്ദൂർ' തുടങ്ങിയ സൈനിക നടപടികൾ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ 'സീറോ ടോളറൻസ്' നയത്തെയാണ് ലോകത്തിന് മുന്നിൽ വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് സർക്കാർ എക്കാലത്തും പരമപ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ഒരു മാസത്തെ 'സേവ സങ്കൽപ്പ് അഭിയാൻ' കാമ്പയിൻ സംഘടിപ്പിക്കുമെന്ന് അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന ഈ ജനസമ്പർക്ക പരിപാടി, ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും അദ്ദേഹം പൂർത്തിയാക്കിയ 25 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലും, പോളിംഗ് ബൂത്ത് തലം വരെയും കാമ്പയിന്റെ സന്ദേശം എത്തിക്കും. എൻ.ഡി.എ. സഖ്യകക്ഷികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പരിപാടിയിൽ സജീവമായി പങ്കാളികളാകുമെന്നും അമിത് ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Opposes Amit Shah's UCC Move
Next Story