പടക്കം പൊട്ടിക്കൽ: ദീപാവലിക്ക് ഇളവ് തേടി തമിഴ്നാട് സർക്കാർ
text_fieldsന്യൂഡൽഹി: ദീപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണത്തിൽ ഇളവ് തേടി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്. ഇതിനായി അണ്ണാ ഡി.എം.കെ സർക്കാർ പ്രത്യേക അപേക്ഷ സുപ്രീംകോടതിയിൽ സമർപ്പിക്കും.
ദീപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ രാത്രി 10 വരെമാത്രമെ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റെ വിധി. കൂടാതെ, ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്.
ദീപാവലിക്ക് സമാനമായി ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ ഉപയോഗിക്കാം കോടതി അനുമതി നൽകിയിട്ടുണ്ട്. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം.
അതേസമയം, ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കരുതെന്നും ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു. അനുവദനീയമായ അളവില്‍ പുകയും ശബ്ദവുമുണ്ടാകുന്ന തരത്തിലുള്ള പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂയെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.