Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അർണബ്' ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ആന്ധ്ര; മൂന്ന് മരണം, 87,000 പേരെ ഒഴിപ്പിച്ചു; 50ലധികം ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
Uprooted trees and waterlogged roads in coastal Andhra Pradesh following the landfall of Cyclone Arnab.
cancel

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് - യാനം തീരങ്ങളിൽ ആഞ്ഞടിച്ച 'അർണബ്' ചുഴലിക്കാറ്റിൽ ആന്ധ്രയിൽ മൂന്ന് മരണം. മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗതയിൽ കരതൊട്ട കാറ്റ് കനത്ത നാശനഷ്ടമാണ് തീരമേഖലകളിൽ വിതച്ചത്. തീരം തൊട്ടതിന് പിന്നാലെ അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് തീവ്ര ചുഴലിക്കാറ്റായി ദുർബലപ്പെട്ട സിസ്റ്റം, ഛത്തീസ്ഗഢ് ഭാഗത്തേക്ക് നീങ്ങുന്നതോടെ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ദുർബലപ്പെടുന്നുണ്ടെങ്കിലും തെക്കൻ ഒഡീഷയിലും പശ്ചിമ ബംഗാളിലും പേമാരിയും കാറ്റും തുടരുകയാണ്. ആന്ധ്രാപ്രദേശിൽ 57,000 പേരെയും ഒഡീഷയിൽ 30,000-ലധികം ആളുകളെയുമാണ് ഇതിനകം സുരക്ഷിത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. യാനത്തിൽ നിന്നും 38 പേരെ ഒഴിപ്പിച്ചു.

ആന്ധ്രയിൽ ജീവനുകൾ കവർന്നത് മരങ്ങളും പൊട്ടിവീണ വൈദ്യുതി ലൈനുകളും

ആന്ധ്രാപ്രദേശിലാണ് ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിച്ചതെന്ന് ദേശീയ ദുരന്തനിവാരണ സേന ഇൻസ്പെക്ടർ ജനറൽ നരേന്ദ്ര സിംഗ് ബുന്ദേല അറിയിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമാവരത്ത് ബുധനാഴ്ച പുലർച്ചെ റോഡരികിലെ മരം കടപുഴകി വീണ് ചൊക്ക കിഷോർ കുമാർ (46) എന്നയാൾ തൽക്ഷണം മരിച്ചു. ഭീമാവരത്ത് തന്നെയുണ്ടായ മറ്റൊരു അപകടത്തിൽ പോസ്റ്റ് തകർന്നുവീണ് പത്രവിതരണക്കാരനായ റാംബാബു എന്നയാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിശാഖപട്ടണത്ത് പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി 53-കാരനും, അനകപ്പള്ളി ജില്ലയിലെ യെല്ലമഞ്ചിലിയിൽ വീടിന് പുറത്തെ ലൈനിൽ തട്ടി 55-കാരിയായ സ്ത്രീയും ഷോക്കേറ്റ് മരിച്ചു. ആന്ധ്രയിൽ വിവിധയിടങ്ങളിലായി 31 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ആന്ധ്ര, ഒഡീഷ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന, പുതുച്ചേരി, ആൻഡമാൻ എന്നിവിടങ്ങളിലായി 39 എൻ.ഡി.ആർ.എഫ് സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.

ഒഡീഷയിൽ 6 ജില്ലകളിൽ റെഡ് അലർട്ട്; 'സീറോ കാഷ്വാലിറ്റി' ലക്ഷ്യം

അയൽ സംസ്ഥാനമായ ഒഡീഷയിൽ മലങ്കൻഗിരി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 30,000-ലധികം ആളുകളെ 2,037 സൈക്ലോൺ ഷെൽട്ടറുകളിലേക്ക് മാറ്റി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡുകൾ താൽക്കാലികമായി അടച്ചു. 16 ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി നൽകി. ഒഡീഷ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ 60 ടീമുകൾ, 244 ഫയർ സർവീസ് യൂണിറ്റുകൾ, 9 എൻ.ഡി.ആർ.എഫ് സംഘങ്ങൾ എന്നിവരടക്കം 313 അത്യാഹിത വിഭാഗങ്ങളെ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. കടലിൽ പോയ 19,143 മത്സ്യബന്ധന ബോട്ടുകളും സുരക്ഷിതമായി തിരിച്ചെത്തിച്ചെന്നും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി വ്യക്തമാക്കി. നബരംഗ്പൂർ, രായഗഡ, കോരാപുട്ട്, മലങ്കൻഗിരി, ഗജപതി, ഗഞ്ചം എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും 70 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഗതാഗതം സ്തംഭിച്ചു; 50-ലധികം ട്രെയിനുകൾ റദ്ദാക്കി, വിമാനങ്ങൾ തിരിച്ചുവിട്ടു

തീരദേശ റെയിൽപാതയിലെ മരങ്ങൾ വീണത് ഗതാഗതത്തെ കാര്യമായി ബാധിച്ചു. മുൻകരുതലിന്റെ ഭാഗമായി ഈസ്റ്റേൺ കോസ്റ്റിലൂടെയുള്ള അമ്പതിലധികം ട്രെയിനുകൾ റെയിൽവേ പൂർണമായും റദ്ദാക്കി. റെയിൽവേ പാതയിലെ തടസ്സങ്ങൾ വേഗത്തിൽ നീക്കി സുരക്ഷിത ഗതാഗതം പുനഃസ്ഥാപിക്കാൻ നിരീക്ഷണം ശക്തമാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഏറെക്കുറെ സാധാരണ നിലയിലാണെങ്കിലും വിശാഖപട്ടണം സെക്ടറിലെ ചെറിയ വിമാനങ്ങൾ റദ്ദാക്കി. വിശാഖപട്ടണത്തിന് മുകളിലുള്ള വ്യോമപാത ഒഴിവാക്കാൻ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റായ്പൂർ വഴി വഴിതിരിച്ചുവിട്ടു. പശ്ചിമ ബംഗാളിലും കൊൽക്കത്തയിലും ഒക്ടോബർ 31 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൊൽക്കത്ത വിമാനത്താവളത്തിലെ ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyclone Arnab Lashes Andhra: 3 Dead, 87,000 Evacuated; Red Alert in Odisha as Storm Weakens
Next Story