ഭരണ-പ്രതിപക്ഷ പോർമുഖം തുറന്നു; ലോക്സഭയിൽ പഹൽഗാം-ഓപറേഷൻ സിന്ദൂർ ചർച്ച തുടങ്ങി
text_fieldsകോൺഗ്രസിന്റെ ഗൗരവ് ഗൊഗോയിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ലോക്സഭയിലെ പഹൽഗാം ചർച്ചയിൽ സംസാരിക്കുന്നു
ന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോർമുഖം തുറന്ന് പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും കുറിച്ചുള്ള ചർച്ചക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ലോക്സഭയിൽ തുടക്കമിട്ടപ്പോൾ കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് പ്രതിപക്ഷത്ത് നിന്നുള്ള പ്രതികരണവും തുടങ്ങി.
ഓപറേഷൻ സിന്ദൂർ ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ല നിർത്തിയതെന്നും വിദേശ രാജ്യങ്ങളെ കൂടെ നിർത്തിയതെന്നും സർക്കാർ അവകാശപ്പെട്ടപ്പോൾ സുരക്ഷാ വീഴചയിലുണ്ടായ പഹൽഗാം ഭീകരാക്രമണവും അത് നടത്തിയ അഞ്ച് പാകിസ്താനികളെ പിടികൂടാനാകാത്തതും യു.എസ് പ്രസിഡന്റിശന ഭയന്ന് ഓപറേഷൻ സിന്ദൂർ നിർത്തിയതും സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷവും സമർഥിച്ചു.
ഭരണപക്ഷം
ഓപറേഷൻ സിന്ദൂർ നിർത്തിയത് ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ല, ഡി.ജി.എം.ഒ ചാനൽ വഴിയാണ്
ഓപറേഷൻ സിന്ദൂർ നിർത്തിവെച്ചതാണ്, അവസാനിപ്പിച്ചിട്ടില്ല
പാകിസ്താൻ ഭീകരപ്രവർത്തനം നടത്തിയാൽ പുനരാരംഭിക്കും
ആക്രമണം താങ്ങാൻ വയ്യാതായപ്പോൾ ഡി.ജി.എം.ഒയെ വിളിച്ച് നിർത്തണമെന്ന കെഞ്ചിയതാണ്.
22 മിനിറ്റിനകം ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു; നൂറിലധികം ഭീകരവാദികളെ കൊലപ്പെടുത്തി
ലക്ഷ്യം നേടിയോ എന്ന് നോക്കിയാൽ അതിന് നേരിട്ട നഷ്ടം നോക്കേണ്ട
വിദ്യാർഥി പരീക്ഷയിൽ പാസായോ എന്നാണ് നോക്കുക, പെൻസിലും പേനയും വീണൊടിഞ്ഞോ എന്നതല്ല
ശത്രുവിന്റെ എത്ര വിമാനം തള്ളിയിട്ടുവെന്നാണ് പ്രതിപക്ഷം ചോദിക്കേണ്ടത്
രാജ്യത്തിന്റെ വിദേശ പ്രതിരോധ നയങ്ങൾ ശരിയെന്നു തെളിഞ്ഞു
പ്രതിപക്ഷം
പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും കുറിച്ച് പ്രധാനമന്ത്രി സത്യം പറയണം
പഹൽഗാമിലെ സുരക്ഷാ വീഴ്ച കൊണ്ടാണ് ഓപറേഷൻ സിന്ദൂർ വേണ്ടി വന്നത്
പാക് ഭീകരരർ വന്ന് ആക്രമണം നടത്തിയതിന്റെ ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്
ലഫ്റ്റനന്റ് ഗവർണറുടെ പിന്നിൽ നിന്ന് അമിത് ഷാക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറനാവില്ല
100 ദിവസം കഴിഞ്ഞിട്ടും ഡ്രോണുകൾ, പെഗസസ്, ഉപഗ്രഹങ്ങൾ എന്നിവയുണ്ടായിട്ടും ആക്രമണം നടത്തിയ ഭീകരന്മാരെ പിടികൂടാൻ കഴിഞ്ഞില്ല
ഒരു മണിക്കൂർ ആക്രമണം തുടർന്ന ഭീകരരെ തടയാൻ ബി.എസ്.എഫിനും സി.ആർ.പി.എഫിനും കഴിഞ്ഞില്ല
370-ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരിൽ എല്ലാം ശാന്തമായെന്ന് പറഞ്ഞത് കളവായിരുന്നെന്ന് തെളിഞ്ഞു. ബി.ജെ.പി ഭരിക്കുമ്പോഴാണ് രാജ്യത്ത് ഭീകരാക്രമണങ്ങളുണ്ടാകുന്നത്
ഭീകരാക്രമണസമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി പര്യടനം പൂർത്തിയാക്കി
സൗദിയിൽ നിന്ന് വന്നിട്ട് പോയത് പഹൽഗാമിലേക്കല്ല, ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിക്ക്
വിശ്വഗുരുവായിട്ടും ഒരു വിദേശ രാജ്യം പോലും ഇന്ത്യയുടെ നിലപാടിനൊപ്പം നിന്നില്ല
പഹൽഗാമിന് ശേഷവും പാകിസ്താന് ലോകബാങ്കും എ.ഡി.ബിയുമെല്ലാം അതിന് ശേഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.