ശൈഖ് അലി ഗൂംതി സംരക്ഷിത സ്മാരകമാക്കി വീണ്ടും ഉത്തരവിറക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലോധി കാലത്തെ ചരിത്രസ്മാരകമായ ‘ശൈഖ് അലി ഗൂംതി’ സംരക്ഷിത സ്മാരകമാക്കാൻ പുതിയ ഉത്തരവിറക്കണമെന്ന് സുപ്രീംകോടതി ഡൽഹി സർക്കാറിന് നിർദേശം നൽകി. ഇവിടെ ‘ഡിഫൻസ് കോളനി റെസിഡൻറ്സ് അസോസിയേഷ’ന്റേതായുള്ള നിർമിതികൾ ഒഴിയണമെന്നും 1960കൾ മുതൽ ചരിത്ര പ്രാധാന്യമുള്ള ഭൂമി ഉപയോഗിച്ചതിന് ഡൽഹി സർക്കാറിന്റെ പുരാവസ്തു വകുപ്പിന് 40 ലക്ഷം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഡിഫൻസ് കോളനി താമസക്കാരനായ രാജീവ് സൂരി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഗുംതി സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഇദ്ദേഹത്തിന്റെ ഹരജി 2019ൽ ഡൽഹി ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയിലെത്തിയത്.
ഗുംതിയുടെ സംരക്ഷത്തിനും സൗന്ദര്യവത്കരണത്തിനുമായി പലതവണ ഉന്നത കോടതി ഇടപെട്ടിട്ടുണ്ട്. ഡൽഹി സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിറക്കിയ ഉത്തരവിന്റെ വാചകങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ജസ്റ്റിസുമാരായ സുധാംശു ധുലിയ, അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ച് വീണ്ടും ഉത്തരവിറക്കണമെന്ന് നിർദേശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.