Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേൽ-ഫലസ്​തീൻ:...

ഇസ്രായേൽ-ഫലസ്​തീൻ: ഇന്ത്യ പരമ്പരാഗത നിലപാടിൽ നിന്നും പിന്നോട്ടുപോയതിൽ ആശങ്കയെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
ഇസ്രായേൽ-ഫലസ്​തീൻ: ഇന്ത്യ പരമ്പരാഗത നിലപാടിൽ നിന്നും പിന്നോട്ടുപോയതിൽ ആശങ്കയെന്ന്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയത്തിൽ മേലുള്ള വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്​. ഇസ്രായേൽ-ഫലസ്​തീൻ വിഷയത്തിൽ ഇന്ത്യ പരമ്പരാഗത നിലപാടിൽ നിന്നും പിന്നോട്ടുപോയതിൽ ആശങ്കയുണ്ടെന്ന്​ കോൺഗ്രസ് പ്രതികരിച്ചു​. ഇന്ത്യയുടെ വിദേശനയം​ എക്കാലത്തും നിക്ഷ്​പക്ഷമായിരുന്നെന്നും പ്രസ്​താവനയിൽ​ കോൺഗ്രസ്​ പറഞ്ഞു.

''കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്​തീൻ രൂപീകരിക്കുകയെന്ന ദ്വിരാഷ്​ട്ര സങ്കൽപ്പത്തോടൊപ്പമായിരുന്നു ഇന്ത്യയുടെ നിലപാട്​. ഇരുവിഭാഗവും വെടിനിർത്തലിനെ മാനിക്കുകയും സമാധാന ചർച്ചകളിലേക്ക്​ മടങ്ങുകയും വേണം. ഇസ്രായേലി​െൻറയും ഫലസ്​തീ​െൻറയും ആർഥവത്തായ സമാധാനപരമായ സഹവർത്തിത്വത്തിന്​ ഇതല്ലാതെ മറ്റൊരു വഴിയുമില്ല. ഇരുവിഭാഗവുമായും മികച്ച ബന്ധമുള്ള രാജ്യമെന്ന നിലയിൽ ഗുണത്തിന്​ വേണ്ടി ഫലസ്​തീനോടുള്ള പ്രതിബദ്ധത നമ്മൾ മറക്കരുത്​. ഗസയിൽ നടന്ന ഇസ്രായേൽ ഫലസ്​തീൻ സംഘർഷത്തിൽ നമ്മുടെ രാജ്യ​ത്തി​െൻറ നിലപാടിൽ അതിയായ ആശങ്ക രേഖപ്പെടുത്തുന്നു. '' - കോൺഗ്രസ്​ പറഞ്ഞു.

യു. എന്‍ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഗസയിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും ഫലസ്​തീൻ പ്രദേശങ്ങളിൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ കമീഷൻ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. എന്നാൽ, കാലങ്ങളായി ഇന്ത്യ തുടരുന്ന ഫലസ്​തീൻ അനുകൂല സമീപനത്തിനം അട്ടിമറിച്ചതാണ്​ വോട്ടെടുപ്പിൽനിന്ന് മാറിനിന്ന പ്രതിനിധിയുടെ നടപടി സൂചിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് രക്ഷാസമിതിയിലെ ഇന്ത്യൻ സ്ഥിര പ്രതിനിധി ഇസ്രായേൽ ആക്രമണത്തിൽ ഫലസ്​തീനുള്ള പിന്തുണ ഉറപ്പാക്കിയിരുന്നു. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഈ നയത്തിൽനിന്നും ഇന്ത്യ മലക്കം മറിയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressGaza Genocide
News Summary - 'Deeply concerned' over govt's stand on recent Israel-Palestine conflict: Congress
Next Story