Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭയിലെ തോൽവി;...

നിയമസഭയിലെ തോൽവി; പുതിയ പാർട്ടി പിരിച്ചുവിട്ട് ഗുലാം നബി ആസാദ്

text_fields
bookmark_border
നിയമസഭയിലെ തോൽവി; പുതിയ പാർട്ടി പിരിച്ചുവിട്ട് ഗുലാം നബി ആസാദ്
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) എല്ലാ യൂനിറ്റുകളും പിരിച്ചുവിട്ടതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയുടെ സമഗ്രമായ പുനഃസംഘടനക്ക് വഴിയൊരുക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ആസാദുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഡി.പി.എ.പി ചെയർമാനായ ഗുലാം നബി ആസാദ് സംസ്ഥാന, ജില്ല, ബ്ലോക്ക് കമ്മിറ്റികൾ ഉൾപ്പെടെയുള്ള എല്ലാ പാർട്ടി യൂനിറ്റുകളും മുതിർന്ന നേതാക്കളുടെ സ്ഥാനങ്ങളും പിരിച്ചുവിട്ടതായി ചെയർമാന്റെ സെക്രട്ടറി ബഷീർ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഈ കമ്മിറ്റികൾ യഥാസമയം പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം കോൺഗ്രസ് വിട്ട ശേഷമാണ് ആസാദ് തന്റെ പുതിയ പാർട്ടി രൂപീകരിച്ചത്. ലോക്‌സഭയിലും നിയമസഭയിലും കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഗുലാം നബി ആസാദിന്റെ ഈ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ 90 ൽ 23 സീറ്റുകളിലും മത്സരിച്ച ആസാദിന്റെ പാർട്ടിക്ക് ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulam Nabi AzadNew Political PartyPoliticalNews
News Summary - Defeat in the assembly; Ghulam Nabi Azad dissolves new party
Next Story