സ്വതന്ത്ര വ്യാപാര കരാർ; കാലതാമസം വെല്ലുവിളിയെന്ന് നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: അനുമതികളിലെ കാലതാമസവും നടപടികളിലെ സുതാര്യതക്കുറവും സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവാത്ത സാഹചര്യം കരാറിലൂടെ പ്രതീക്ഷിക്കുന്ന ഗുണമില്ലാതാക്കും. കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ വാർഷികദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കരാർ പരിശോധിച്ച് അനുമതി നൽകുന്നതിലെ വേഗതയടക്കമുള്ള കാര്യങ്ങൾ നിക്ഷേപകർ ഗൗരവത്തോടെ പരിഗണിക്കുന്ന വിഷയമാണ്. മത്സരാധിഷ്ഠിതമായി നിയന്ത്രണങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് തന്നെ വേഗത്തിൽ അനുമതികൾ നൽകുന്നരീതിയിൽ ചട്ടക്കൂടുകൾ മാറേണ്ടതുണ്ട്.
വിപണിയിൽ വില കുറക്കാൻ ഒരു കമ്പനി തയാറാവുന്നത് ജീവകാരുണ്യ താൽപര്യം കൊണ്ടല്ല, മറിച്ച് മറ്റൊരാൾ അതേ ഉൽപന്നം കുറഞ്ഞ വിലക്ക് നൽകാൻ തയാറാകുന്നതിനാലാണ്. ഗുണനിലവാരം മെച്ചപ്പെടുന്നത് ധാർമികത കൊണ്ടല്ല, മറിച്ച് വിപണിയിൽ നിലവാരമില്ലാത്തത് തഴയപ്പെടുന്ന സാഹചര്യം കൊണ്ടാണ്- മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.