ഡൽഹി കീഴടക്കിയ ആഹ്ലാദം
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച ഡൽഹിയുടെ ആഹ്ലാദവും ആവേശവും റോസ് അവന്യൂ റോഡിലുള്ള ആം ആ ദ്മി പാർട്ടി ആസ്ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിെൻറ ആദ്യ സൂചനകൾ വന്നതുമു തൽ പാർട്ടി ആസ്ഥാനം അണികളെയും മാധ്യമ പ്രവർത്തകരെയുംകൊണ്ട് നിറഞ്ഞു.
ഡൽഹി ആപ് തൂത്തുവാരുെമന്ന് ഉറപ്പായതോടെ സമീപത്തെ ബി.ജെ.പി ആസ്ഥാനത്തുള്ള മാധ്യമപ്രവർത്തകരും എത്തി. േനതൃത്വത്തിന് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പാർട്ടി ഒാഫിസിെൻറ മട്ടുപ്പാവിൽ സജ്ജീകരണമൊരുക്കിയിരുന്നു. 10 മണിയോടെ പ്രവർത്തകർ വിജയാഘോഷം തുടങ്ങി.
പ്രവർത്തകർ ലഡു നിറച്ച പെട്ടികളുമായായിരുന്നു വാഹനങ്ങളിൽ വന്നിറങ്ങിയത്. സമീപത്തുള്ള മെട്രോ സ്റ്റേഷനുകളിൽനിന്ന് റിക്ഷകൾ ആപ് ഒാഫിസിലേക്ക് പ്രത്യേക സർവിസ് നടത്തി. ഒാഫിസ് മുറ്റം നിറഞ്ഞേതാടെ പ്രവർത്തകർ റോഡിലിറങ്ങി. ഇതിനിടെ, സഞ്ജയ് സിങ് എം.പി പാട്ടുപാടിയും കെജ്രിവാളിനെതിരെ ബി.ജെ.പി നടത്തിയ വ്യക്തിഹത്യക്ക് മറുപടി നൽകിയും പ്രവർത്തകരെ ആവേശത്തിലാക്കി. എന്നാൽ, ഇൗ സമയമെല്ലാം ഒാഫിസിലുണ്ടായിട്ടും കെജ്രിവാൾ പുറത്തുവന്നില്ല.
തെൻറ വിശ്വസ്തനായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിജയം പ്രഖ്യാപിച്ച ശേഷമാണ് കെജ്രിവാൾ പ്രവർത്തകരെ കണ്ടത്. ഭാര്യക്കും മക്കൾക്കുമൊപ്പം മട്ടുപ്പാവിലെത്തിയ കെജ്രിവാൾ വോട്ടുചെയ്തവരോട് നന്ദിപറഞ്ഞു. കെജ്രിവാളിെൻറ ഭാര്യ സുനിതയുടെ പിറന്നാളാഘോഷവും ഇതിനൊപ്പം നടന്നു. പിറന്നാളിന് ഇതിലും വലിയ എന്തു സമ്മാനമാണ് കിട്ടാനുള്ളതെന്നായിരുന്നു സുനിതയുടെ പ്രതികരണം. തുടർന്ന് കെജ്രിവാളും കുടുംബവും നേതാക്കളും ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.