ഡൽഹിയുടെ അധികാരം: നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിെൻറ അധികാരങ്ങൾ ഇല്ലാതാക്കുന്ന 'ഗവൺമെൻറ് ഓഫ് നാഷനൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മാർച്ച് 22നു ലോക്സഭയും മാർച്ച് 24നു രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. -ഡൽഹി സർക്കാറിെൻറ എല്ലാ തീരുമാനങ്ങൾക്കും ലഫ്. ഗവർണറുടെ അനുമതി വേണമെന്നു നിബന്ധന ചെയ്യുന്നതും നിയമസഭക്ക് അധികാരമില്ലാത്ത വിഷയങ്ങളിൽ ലഫ്. ഗവർണർക്ക് ഇടപെടാമെന്ന് വ്യവസ്ഥ ചെയ്യുന്നതുമാണ് ബിൽ.
ഡല്‍ഹി മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണറെ അറിയിക്കണമെങ്കിലും പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് 2018ല്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം പുതിയ നിയമ ഭേദഗതി കൊണ്ടുവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.