Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയെ മുൾമുനയിൽ...

ഡൽഹിയെ മുൾമുനയിൽ നിർത്തിയശേഷം പൊലീസ്​ സമരം ര​ാ​ത്രി അവസാനിപ്പിച്ചു

text_fields
bookmark_border
police-strike-delhi.
cancel

ന്യൂഡൽഹി: പകൽ മുഴുവൻ നീണ്ട നാടകീയതകൾക്കൊടുവിൽ ഡൽഹിയെ ഞെട്ടിച്ച പൊലീസ്​ സമരം ര​ാ​ത്രിയോടെ പിൻവലിച്ചു. അച് ചടക്കമാണ്​ വലുതെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ നീണ്ട അഭ്യർഥന മാനിച്ച്​ ര​ാ​ത്രി എട്ടു മണിയോടെയാണ്​ സമരം അവസാന ിപ്പിച്ചത്​. തീസ്​ ഹസാരി കോടതി വളപ്പിൽ ശനിയാഴ്​ചയുണ്ടായ സംഘർഷത്തിന്​ പിന്നാലെ അഭിഭാഷക മർദനത്തിൽ പ്രതിഷേധിച ്ച്​ ഡൽഹി പൊലീസ്​ കൂട്ടത്തോടെ ഇന്നലെ തെരുവിലിറങ്ങുകയായിരുന്നു.

അഭിഭാഷകർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ് യണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവ​ശ്യപ്പെട്ട്​ പൊലീസുകാർ പണിമുടക്കി സമരത്തിനിറങ്ങിയത്​ അത്യപൂർവ സ ംഭവവുമായി. പരിക്കേറ്റ പൊലീസുകാർക്ക്​ 25,000 രൂപ നഷ്​ടപരിഹാരം, അഭിഭാഷകർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യുക, സമരം ചെയ്​തവർക്കെതിരെ നടപടി എടുക്കരുത്​ തുടങ്ങിയ​ പൊലീസി​​െൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്​. ഡൽഹി പൊലീസി​​െൻറ നിയ​ന്ത്രണമുള്ള ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രത്യേക നിർദേശപ്രകാരം പകൽ പലവട്ടം നടന്ന ഒത്തുതീർപ്പു ചർച്ചകൾ വിജയിച്ചിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ്​ പിന്തുണ ഒഴുകിയെത്തിയതും ​കേന്ദ്രത്തിന്​ ക്ഷീണമായി.

ഡൽഹിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഐ.ടി.ഒയിലാണ്​ ചൊവ്വാഴ്​ച സമരം അരങ്ങേറിയത്​. വനിത പൊലീസും കുടുംബാംഗങ്ങളും അടക്കം ആയിരങ്ങൾ​ തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാനത്തെ പ്രധാനപാത തടസ്സപ്പെട്ടു. സമരം അവസാനിപ്പിക്കാൻ ഡൽഹി പൊലീസ്​ തലവൻ അമുല്യ പട്​നായിക്​ രാവിലെ നേരി​ട്ടെത്തി അഭ്യർഥിച്ചിരുന്നു. അച്ചടക്കമുള്ള സേനയായി പെരുമാറണമെന്നും സമരം അവസാനിപ്പിച്ച് ജോലിയിൽ​ ​പ്രവേശിക്കണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെ​ട്ടെ​ങ്കിലും കേൾക്കാൻ പോലും സമരക്കാർ തയാറായില്ല. അതിനിടെ, സമവായ ശ്രമവുമായെത്തിയ ​ജോയൻറ് കമീഷ​ണറെ കൂക്കിവിളിച്ച്​ തിരിച്ചയച്ചു. ​ഡൽഹി ഐ.എ.എസ്​ ഘടകം, കേരള, ബിഹാർ, തമിഴ്​നാട്, ഹരിയാന​ പൊലീസ്​ അസോസിയേഷനുകൾ പിന്തുണ അറിയിച്ചതോടെ സമരത്തിന്​ ശക്​തി പ്രാപിച്ചു. ഇതോടെ എന്തു വിട്ടുവീഴ്​ച ചെയ്​തും രാ​ത്രിയോടെ സമരം അവസാനിപ്പിക്കാൻ കേന്ദ്രം ആഭ്യന്തര സെക്രട്ടറിയെ അടക്കം രംഗത്തിറക്കി.

ശനിയാഴ്​ച തീസ്​ഹസാരി കോടതിവളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 20 പൊലീസുകാർക്കാണ്​ പരിക്കേറ്റത്​. പൊലീസ്​ വാഹനം കത്തിച്ചു. 20 വാഹനങ്ങൾ അഭിഭാഷകർ തല്ലിത്തകർക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെ തിങ്കളാഴ്​ച തെരുവിലിറങ്ങിയ അഭിഭാഷകർ പൊലീസ്​ ഉദ്യോഗസ്ഥരെ മർദിച്ചതോടെയാണ് പൊലീസ്​ സമരത്തിലേക്ക്​ തിരിഞ്ഞത്​.

അതേസമയം, അഭിഭാഷകര്‍ തൊഴിലി​​​െൻറയും കോടതിയുടെയും അന്തസ്സ്​ കെടുത്തിയെന്ന വിമര്‍ശനവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. പൊലീസാണ്​ അക്രമിച്ചതെന്ന്​ കുറ്റപ്പെടുത്തി അഭിഭാഷകർ തിങ്കളാഴ്​ച കോടതി ബഹിഷ്​കരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newspolice strike
News Summary - delhi police strike ended -india news
Next Story