ഡൽഹി സ്കൂളുകൾക്കും കോളജുകൾക്കും നേരെ തുടരെയുള്ള ബോംബ് ഭീഷണികൾ; പരിഭ്രാന്തിയിൽ വിദ്യാർഥികളും മാതാപിതാക്കളും
text_fieldsന്യൂഡൽഹി: ഇന്നും ഡൽഹിയിലെ സ്കൂളുകൾക്ക്നേരെ വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും വ്യാജ ബോംബ് ഭീഷണി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുകയാണ്. ഒമ്പത് സ്കൂളുകൾക്കും ഒരു കോളജിനുമാണ് ഇതുവരെ ബോംബ് ഭീഷണി ലഭിച്ചത്. ഇ-മെയിൽ വഴിയാണ് വ്യാജ ബോംബ് ഭീഷണി സ്കൂളുകൾക്ക് ലഭിക്കുന്നത്.
ഭീഷണിയെ തുടർന്ന് സ്കൂളുകളും പരിസരവും മുഴുവനായി ഒഴിപ്പിച്ചു. സ്കൂളിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വിദ്യാർഥികളിലും മാതാപിതാക്കളിലും സ്കൂൾ അധികൃതരിലും പരിഭ്രാന്തി സൃഷ്ടിക്കുന്നതായും പൊലീസ് അറിയിച്ചു
ജൂലൈ 14ന് ദ്വാരകയിലെ സി.ആർ.പി.എഫ് പബ്ലിക് സ്കൂൾ സെക്ടർ, പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്കൂൾ, നേവി ചിൽഡ്രൻ സ്കൂൾ എന്നിവക്കാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് സ്ഥാപനങ്ങളെ ഒഴിപ്പിക്കുകയും ബോംബ് നിർവീര്യ സംഘങ്ങൾ വിശദമായ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂൾ. സെന്‍റ് സ്റ്റീഫൻസ് കോളജ്, ലക്ഷ്മൺ പബ്ലിക് സ്കൂൾ എന്നിവക്ക് നേരെയാണ് ഭീഷണിയുണ്ടായത്. രാവിലെ 7:15 ഓടെ അയച്ച സന്ദേശത്തിൽ ക്യാമ്പസിൽ ഉടനീളം നാല് ഐ.ഇ.ഡികളും രണ്ട് ആർ.ഡി.എക്സ് സ്ഫോടകവസ്തുക്കളും സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചക്ക് രണ്ട് മണിയോടെ സ്ഫോടനം ഉണ്ടാകുമെന്നും അവകാശപ്പെട്ടായിരുന്നു സെന്റ് സ്റ്റീഫൻസ് കോളജിലേക്കുള്ള ഇമെയിൽ.
ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂൾ, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂൾ, ഹൗസ് ഖാസിലെ മദേഴ്‌സ് ഇന്റർനാഷനൽ സ്‌കൂൾ, റിച്ച്മണ്ട് ഗ്ലോബൽ സ്‌കൂൾ, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളിലാണ് ഇന്ന് ബോംബ് ഭീഷണി എത്തിയത്.
തുടർന്ന് മൂന്ന് ദിവസങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. ഭീഷണി ഇമെയിലുകളുടെ ഉത്ഭവം കണ്ടെത്താൻ ഡൽഹി പൊലീസും സൈബർ ഫോറൻസിക് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.