ന്യൂക്ലിയർ ശാസ്ത്രജ്ഞെൻറ മൃതദേഹം പുഴുവരിച്ച നിലയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിരമിച്ച ന്യൂക്ലിയർ ശാസ്ത്രജ്ഞനെ സ്വന്തം വീട്ടിൽ മരിച്ച് പുഴുവരിച്ച നിലയിൽ കണ്ടെത്തി. 64 കാരനായ ശാസ്ത്രജ്ഞൻ ഡോ. യാഷ്വീർ സൂഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസമെങ്കിലും പഴക്കമുണ്ടാകുെമന്നാണ് പൊലീസ് നിഗമനം.
യാഷ്വീർ മാനസിക പ്രശ്നങ്ങളുള്ള രണ്ടു സഹോദരങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതരായ മൂന്നു പേരും പുറംലോകവുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം ഉയരാൻ തുടങ്ങിയതോടെ സമീപവാസികൾ െപാലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയപ്പോഴാണ് ശാസ്ത്രജ്ഞെൻറ ശരീരം പ്ലാസ്റ്റിക് ഷീറ്റിൽ പുഴുവരിച്ച നിലയിൽ കിടക്കുന്നതായി കണ്ടത്.
ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2015ലാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചതിനു ശേഷം സർക്കാർ ക്വാർേട്ടഴ്സ് ഒഴിഞ്ഞ യാഷ്വീർ ഗവേഷണ കേന്ദ്രത്തിനു സമീപമുള്ള ഒരു ഇടുങ്ങിയ മുറിയിലാണ് സഹോദരങ്ങളോടൊപ്പം കഴിഞ്ഞിരുന്നത്. സാധാരണ മരണമായിരുന്നു ശാസ്ത്രജ്ഞെൻറതെങ്കിലും അദ്ദേഹത്തിന് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിെൻറ സഹോദരങ്ങൾക്കും പോഷകാഹാരക്കുറവുണ്ട്. ഇരുവരെയും ഹ്യൂമൻ ബിഹേവിയൻ ആൻറ് സയൻസ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിരമിച്ചതിനു ശേഷം യാഷ്വീർ തെൻറ െപൻഷനോ ഗ്രാറ്റ്വിറ്റിയോ ൈകപ്പറ്റിയിട്ടില്ലെന്നാണ് പ്രഥാമികാന്വേഷണത്തിൽ നിന്ന് വ്യക്തമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.