ജി20: പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് മറച്ച് ഡൽഹിയിലെ ചേരികൾ
text_fieldsജി20യുടെ ഭാഗമായി ഡൽഹി മുനീർക്കയിലെ ചേരികൾ
പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചപ്പോൾ
ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കൾ കാണാതിരിക്കാൻ ചേരികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചു. ജവഹർലാൽ നെഹ്റു സർവകലാശാലക്ക് അടുത്തുള്ള മുനീർക്കയിലെ ചേരികളാണ് ഷീറ്റ് ഉപയോഗിച്ച് മറച്ച് അതിനുമുകളിൽ ജി20 പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിൽനിന്ന് മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ തടയാൻ പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മീഡിയവൺ സംഘത്തെ തടഞ്ഞ പൊലീസ് ഇത് കാമറയിൽനിന്ന് നീക്കംചെയ്തു. ദൃശ്യങ്ങൾ എടുക്കാൻ അനുവാദമില്ലെന്നും എടുത്തവ നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ ഒമ്പത് മുതൽ 11വരെ നോർത്തേൺ റെയിൽവേ 207 ട്രെയിൻ സർവിസ് റദ്ദാക്കി.
ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദ്ദീൻ സ്റ്റേഷനുകൾ വരെ മാത്രമേ സർവിസ് നടത്തൂ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണിതെന്നാണ് റെയിൽവേയുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.