Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിൽ ഇടത് പുസ്തകശാലകൾക്ക് നേരെ ‘ബുൾഡോസർ രാജ്’; ആർ.എസ്.എസ് സ്റ്റാളിനെതിരെ നടപടിയില്ല

text_fields
bookmark_border
കൊൽക്കത്തയിൽ ഇടത് പുസ്തകശാലകൾക്ക് നേരെ ‘ബുൾഡോസർ രാജ്’; ആർ.എസ്.എസ് സ്റ്റാളിനെതിരെ നടപടിയില്ല
cancel
camera_alt

തകർന്ന പുസ്തകശാലകൾ

കൊൽക്കത്ത: കൊൽക്കത്തയിൽ ജാദവ്പൂരിൽ ബസ് സ്റ്റാൻഡിന് സമീപം വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഇടത് പാർട്ടികളുടെ പുസ്തകശാലകൾ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനും (കെ.എം.സി) പൊലീസും ചേർന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ദുർഗ്ഗാപൂജ പന്തലിലെ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച അതേ ദിവസമാണ് നഗരത്തിൽ ഈ ഭരണകൂട നടപടി അരങ്ങേറിയത്. എന്നാൽ തൊട്ടടുത്തായി പ്രവർത്തിച്ച ആർ.എസ്.എസ് സ്റ്റാളിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

സി.പി.എം, ഐസ, എ.പി.ഡി.ആർ തുടങ്ങിയ ഇടത് സംഘടനകളുടെ പുസ്തകശാലകൾക്ക് നേരെയാണ് അധികൃതർ ബുൾഡോസറുമായെത്തിയത്. സി.പി.എം 40 വർഷത്തിലേറെയായി നടത്തിവരുന്ന സ്റ്റാളാണിത്. സ്റ്റാളുകൾക്ക് അനുമതിയില്ലെന്ന പേരിൽ ജെ.സി.ബി ഉപയോഗിച്ച് ഇവ തകർക്കാൻ ശ്രമിച്ചെങ്കിലും, ഇടത് പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് ബുൾഡോസറിന് മുന്നിൽ മനുഷ്യച്ചങ്ങല തീർത്ത് രാത്രി മുഴുവൻ ശക്തമായ പ്രതിരോധം തീർത്തു.

സ്റ്റാളുകൾക്ക് ആവശ്യമായ അനുമതിയില്ലെന്നായിരുന്നു മുനിസിപ്പൽ അധികൃതരുടെ വിശദീകരണം. തുടർന്ന് സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുള്ള ഫീസ് കോർപറേഷനിൽ അടച്ചിട്ടുണ്ടെന്നും അതിന്റെ രസീത് കൈവശമുണ്ടെന്നും ഇടതുപക്ഷ സംഘടനകൾ വ്യക്തമാക്കി.

എന്നാൽ പുലർച്ചെയോടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുമായെത്തിയ അധികൃതർ ചില സ്റ്റാളുകൾ പൂർണമായും മറ്റുചിലത് ഭാഗികമായും തകർത്തു. കെ.എം.സിക്ക് കൃത്യമായി ഫീസ് അടച്ചതിന്റെ രസീതുകൾ കൈവശമുണ്ടായിട്ടും ഇടത് സ്റ്റാളുകൾ മാത്രം ലക്ഷ്യമിട്ട് പൊളിച്ചുനീക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. സമാനമായി പുതിയതായി വന്ന ആർ.എസ്.എസ് സ്റ്റാളിന് മാത്രം അനുമതി നൽകിയതിനെയും അവർ ചോദ്യം ചെയ്തു.

നടപടിക്ക് ശേഷം രാത്രി തന്നെ പ്രവർത്തകർ സ്റ്റാളുകൾ പുനർനിർമിക്കുകയും ഞായറാഴ്ചയോടെ പുസ്തക വിൽപന പുനരാരംഭിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്, പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് സുവങ്കർ സർക്കാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഡി. സലീം എന്നിവർ സ്ഥലത്തെത്തി സ്റ്റാളുകൾ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. 'ശാരദോത്സവം' എന്ന പേര് ഉപയോഗിക്കുന്ന ഇടത് സ്റ്റാളുകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Demolition of book stalls continue in Bengal: Locals resist bulldozer in night-long standoff in Jadavpur
Next Story