ധർമസ്ഥല: ചിന്നയ്യക്ക് തലയോട്ടി കൈമാറിയ ആൾ കസ്റ്റഡിയിൽ
text_fieldsമംഗളൂരു: ധർമസ്ഥല കേസ് സ്ഫോടനാത്മക വഴിത്തിരിവിൽ. കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ സാക്ഷി മാണ്ഡ്യ സ്വദേശി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി കൈമാറിയ ആൾ രംഗത്ത് വന്നു. 2012ൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിയു കോളജ് വിദ്യാർഥിനി സൗജന്യയുടെ മാതൃസഹോദരൻ വിട്ടൽ ഗൗഡയെ ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു.
വിട്ടൽ ഗൗഡയുമായി ധർമ്മസ്ഥല നേത്രാവതി സ്നാന ഘട്ടം സന്ദർശിച്ച എസ്.ഐ.ടി സംഘം സ്‌പോട്ട് മഹസർ നടത്തി. ധർമ്മസ്ഥല ഗ്രാമത്തിലെ നേത്രാവതി കുളിക്കടവിനടുത്തുള്ള ബംഗ്ലാഗുഡ്ഡെ വനത്തിൽ നിന്നാണ് വിട്ടൽ ഗൗഡ ആദ്യം തലയോട്ടി കൊണ്ടുവന്ന് ചിന്നയ്യക്ക് കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതോടെ തലയോട്ടി സംബന്ധിച്ച മുൻ നിഗമനം പൊളിയുകയാണ്.
തലയോട്ടി വൈദ്യശാസ്ത്ര പഠന-ഗവേഷണ സ്ഥാപനത്തിൽ നിന്ന് സംഘടിപ്പിച്ചതാണെന്നും അതിന് 40 വർഷം പഴക്കമുണ്ടെന്നുമായിരുന്നു നേരത്തെയുള്ള നിഗമനം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി പിന്നീട് മൊഴിമാറ്റിയിരുന്നു.
വിട്ടൽ ഗൗഡ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.