അദ്വാനിയെ മൈൻഡ് ചെയ്യാതെ മോദി-വിഡിയോ
text_fieldsഅഗർത്തല: ത്രിപുരയിലെ പുതിയ സർക്കാറിന്‍റെ സത്യ പ്രതിഞ്ജ ചടങ്ങിനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി വേദിയിലുണ്ടായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ മനപൂർവ്വം അവഗണിച്ചെന്ന്. വേദിയിലേക്ക് കടന്നു വന്ന പ്രധാനമന്ത്രി എല്ലാവരെയും കൈകൂപ്പി അഭിവാദനം ചെയ്തെങ്കിലും അദ്വാനിയെ ഗൗനിച്ചില്ലെന്ന് മാത്രമല്ല അഭിവാദ്യം ചെയ്തില്ലെന്നുമാണ് ആരോപണം. അതേസമയം അദ്വാനിയുടെ തൊട്ടപ്പുറത്തു നിന്ന ത്രിപുര മുൻ മുഖ്യ മന്ത്രി മണിക് സർക്കാറിന് മോദി ഹസ്തദാനം നൽകുന്ന ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
ദൃശ്യങ്ങൾ വൈറലായതോടെ ബി.ജെ.പി അനുകൂലികളും സംഭവത്തിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പിയിലെ മോദി പോര് എല്ലാക്കാലത്തും വാർത്തകളിലിടം നേടിയിട്ടുള്ളതാണ്
#WATCH Agartala: Former Tripura CM Manik Sarkar and PM Narendra Modi meet at swearing ceremony of Biplab Deb and others pic.twitter.com/89QtBYkeVm
— ANI (@ANI) March 9, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.