ഡി.കെ. ശിവകുമാറിൻെറ 75 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങുന്നു
text_fieldsബംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ ആദായ നികുതി വകുപ് പ് നടപടിക്കൊരുങ്ങുന്നു. 1988ലെ ബിനാമി ഇടപാട് നിരോധന നിയമപ്രകാരം ഡി.കെ. ശിവകുമാറിെ ൻറ 75 കോടിയുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ടെന്നും കേസിൽ തുടർന്ന് നടപടികൾ ആരംഭിക്കുമെന്നും ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ ബി.ആർ. ബാലകൃഷ്ണ പറഞ്ഞു.
കൃഷി സ്ഥലം, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള 75 കോടിയുടെ സ്വത്ത് നിലവിൽ താൽക്കാലികമായാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇവ പൂർണമായും കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കാനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഈ നിയമപ്രകാരം ആദ്യമായാണ് ഒരു മന്ത്രിയുടെ സ്വത്ത് ഇത്തരത്തിൽ കണ്ടുകെട്ടുന്നത്.
പണം ഉപയോഗിച്ച് മറ്റുള്ളവരുടെ പേരിലാണ് ഈ സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയതെന്നും പണത്തിെൻറ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെന്നും അതിനാൽ ഇത് ബിനാമി ഇടപാടാണെന്നും അദ്ദേഹം പറഞ്ഞു. 2017 ആഗസ്റ്റിൽ ഡി.കെ. ശിവകുമാറിെൻറയും അനുയായികളുടെയും വീടുകളിൽ നടത്തിയ റെയ്ഡിനെതുടർന്നാണ് 11.86 കോടിയുടെ പണം കണ്ടെത്തിയത്.
ഒപ്പം 429.32 കോടിയുടെ കണക്കിൽപെടാത്ത വരുമാനവും കണ്ടെത്തിയിരുന്നു. ശിവകുമാറിെൻറ മാതാവിെൻറ പേരിലാണ് വസ്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നതെന്നും മന്ത്രിക്കെതിരെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.