Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം, ബാലറ്റ് പേപ്പർ മടക്കിക്കൊണ്ടുവരണം; ഡിഎംകെ എംപിമാർ രാഷ്ട്രപതിയെ കാണുന്നു

text_fields
bookmark_border
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം, ബാലറ്റ് പേപ്പർ മടക്കിക്കൊണ്ടുവരണം; ഡിഎംകെ എംപിമാർ രാഷ്ട്രപതിയെ കാണുന്നു
cancel

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌.ഐ.ആർ) റദ്ദാക്കുക, ബാലറ്റ് പേപ്പർ വോട്ടിങ് സമ്പ്രദായം തിരിച്ചുകൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.എം.കെ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകുന്നു. ചെന്നൈ അണ്ണാ അറിവാലയത്തിൽ പാർട്ടി പ്രസിഡന്റ് എംകെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ. എം.പിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നാല് സുപ്രധാന പ്രമേയങ്ങൾ പാസാക്കിയത്.

വോട്ടർമാരെ ഒഴിവാക്കി ബീഹാർ, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്‌.ഐ.ആർ നടപടികൾ തിരക്കിട്ട് നടപ്പിലാക്കിയെന്ന് പാർട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഡിഎംകെ. ആവശ്യപ്പെടുന്നു.

2025 ജൂലൈ മുതൽ സർവ്വകക്ഷി യോഗങ്ങൾ, നിയമപോരാട്ടങ്ങൾ, സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ എന്നിവയിലൂടെ തങ്ങൾ എസ്‌.ഐ.ആർ നടപടികളെ എതിർക്കുന്നുണ്ടെന്ന് പാർട്ടി വ്യക്തമാക്കി. കൂടാതെ, ഈ വിഷയത്തിൽ പ്രക്ഷോഭം നടത്തുന്ന യുവജന-വിദ്യാർഥി സംഘടനകൾക്ക് ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചു.

എസ്‌.ഐ.ആർ വിഷയത്തിൽ കോൺഗ്രസിന്റെയും ടി.വി.കെയുടെയും നിലപാടുകൾ ഇരട്ടത്താപ്പാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ടി.വി.കെക്കും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും രഹസ്യ ബന്ധമുണ്ടെന്നും ഡി.എം.കെ ആരോപിച്ചു.

അതേസമയം, ലഹരിമരുന്ന് കേസിൽ ടിവികെ പാർട്ടി ഭാരവാഹി അറസ്റ്റിലായ സംഭവത്തിൽ എംകെ. സ്റ്റാലിൻ പാർട്ടിക്കെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തുവന്നു. നാഗപട്ടണം ജില്ല ഭാരവാഹിയും കീഴ്വേളൂർ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ചുമതലയുള്ളയാളുമായ ഗോപാലനെ 135 കിലോഗ്രാം മെത്താംഫെറ്റാമൈനുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ലഹരിമരുന്ന് നിർമ്മാർത്ഥനം ചെയ്യുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വിജയ് ഇതിന് പിന്നിലെ വിശാലമായ ശൃംഖലയെ കണ്ടെത്തണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DMK MPs to meet President demanding CEC removal, return to ballot
Next Story