ഇന്ത്യയിലും അമേരിക്കയിലും സഹിഷ്ണുത ഇല്ലാതായി -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യയിലും അമേരിക്കയിലും കണ്ടിരുന്ന സഹിഷ്ണുത ഇപ്പോൾ ഇല്ലാതായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഫ്രോ അമേരിക്കൻ വിഭാഗക്കാരെ ആരാണോ വിഘടിപ്പിക്കുന്നത്, ഇന്ത്യയിൽ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും സിഖുകാരേയും തമ്മിൽ ആരാണോ വിഘടിപ്പിക്കുന്നത് അവരാണ് സ്വന്തം രാജ്യത്തിെൻറ ശക്തി ക്ഷയിപ്പിക്കുന്നത്. പക്ഷേ, അവർ അവരെ ദേശീയ വാദികളെന്നാണ് വിളിക്കുന്നത് - രാഹുൽ പറഞ്ഞു.
കോവിഡാനന്തരം ലോകം എന്ന വിഷയത്തില്‍ അമേരിക്കൻ മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന സർക്കാരാണ് ഞങ്ങൾക്ക് ഉള്ളത്. കഠിനമായ ലോക്ക്ഡൗൺ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതിെൻറ ഫലം എല്ലാവരും കണ്ടു. അന്തർ സംസ്ഥാന തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് ജന്മനാട്ടിലേക്ക് പലായനം ചെയ്യുന്നു. ഇത്തരം സാഹചര്യമുണ്ടാക്കുന്ന നേതൃത്വം സമ്പൂർണ പരാജയമാണ്. അതേസമയം, കോവിഡ് പോരാട്ടം ഇന്ത്യ അതിജീവിക്കും. പ്രതിസന്ധി ഘട്ടത്തിൽ നിന്ന് രാജ്യം തിരിച്ചുവരും -രാഹുൽ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ തമ്മിലെ രാഷ്ട്രീയ വൈര്യം മാറ്റിവെക്കാൻ പോകുകയാണെന്നും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടേയും നിലനില്പിേൻറതാണെന്നും സംഭാഷണത്തിൽ ബേണ്‍സ് പറഞ്ഞു. 17 വര്‍ഷത്തിനിടയിലെ ആദ്യത്തെ പകര്‍ച്ചവ്യാധിയാണിത്. വരും വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ ഉണ്ടായേക്കാം. ആഗോള സമൂഹമായി നമുക്ക് പ്രതികരിക്കാനാകുമോ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമോ ഇതാണ് കോവിഡ് മുേമ്പാട്ടുെവക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.