Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുണ്ടാനേതാവ്​...

ഗുണ്ടാനേതാവ്​ സന്തോഷ്​ ഝാ കോടതിയിൽ​ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
ഗുണ്ടാനേതാവ്​ സന്തോഷ്​ ഝാ കോടതിയിൽ​ വെടിയേറ്റ്​ മരിച്ചു
cancel

പട്​ന: ബീഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ്​ സന്തോഷ്​ ഝാ കോടതിയിൽ വെടിയേറ്റ്​ മരിച്ചു. ബീഹാറിലെ ദാർബംഗയിലെ രണ്ട്​ എൻജിനീയർമാരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ്​  അനുഭവിക്കുന്ന സന്തോഷ്​ ഝാ പൊലീസുകാർക്കൊപ്പം കോടതിയിലെത്തിയപ്പോൾ​​ അജ്ഞാതൻ വെടിയുതിർത്തിരിക്കുകയായിരുന്നു.

സന്തോഷ്​ ഝായും മറ്റൊരു ഗുണ്ടാനേതാവായ മുകേഷ്​ പതകും ബീഹാറിലെ മിഥില മേഖലയിൽ നിരന്തരം പൊലീസിന്​ തലവേദന സൃഷ്​ടിച്ചിരുന്നു. കൊലപാതകം, തട്ടി​െകാണ്ട്​ പോകൽ, തട്ടിപ്പ്​ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്​ സന്തോഷ്​ ഝാ.

2015 ഡിസംബർ 26നാണ്​ ഒരു സ്വകാര്യ കമ്പനിയിലെ രണ്ട്​ ജീവനക്കാരെല ഇയാൾ കൊലപ്പെടുത്തിയത്​. ഏകദേശം 40 അംഗങ്ങളാണ്​ സന്തോഷ്​ ഝായുടെ സംഘത്തിലുള്ളത്​​. മാവോയിസ്​റ്റുകളുമായും സന്തോഷ്​ ഝാക്ക്​ ബന്ധമുണ്ടായിരുന്നതായി വാർത്തയുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGangsterSantosh Jha
News Summary - Dreaded Gangster Santosh Jha Shot Dead Inside Court Premises in Bihar-India news
Next Story